എ​ൽ​എ​സ്ഡി​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Friday, January 24, 2020 10:50 PM IST
തു​റ​വൂ​ർ: സ്കൂ​ട്ട​റി​ൽ വി​ല്പ​ന​യ്ക്കു കൊ​ണ്ടു​വ​ന്ന 20 എ​ൽ​എ​സ്ഡി സ്റ്റാ​ന്പു​മാ​യി യു​വാ​വ് പി​ടി​യി​ൽ. എ​റ​ണാ​കു​ളം പ​ന​ന്പി​ള്ളി ന​ഗ​ർ മ​ല​മേ​ൽ വീ​ട്ടി​ൽ അ​ഖി​ൽ സാ​മു​വ​ലാ (25) ണ് ​പോ​ലീ​സി​ന്‍റെ ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് ച​ന്തി​രൂ​രി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. 30,000 രൂ​പ വി​ല​യു​ള്ള 0.370 മി​ല്ലി​ഗ്രാം തൂ​ക്കം വ​രു​ന്ന 20 എ​ൽ​എ​സ്ഡി സ്റ്റാ​ന്പു​ക​ൾ ഇ​യാ​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു.
ലൈ​സ​ർ​ജി​ക് ആ​സി​ഡ്, ഡൈ​ത്തി​ലാ​മൈ​ഡ് എ​ന്നീ മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ചേ​രു​വ​യാ​യ എ​ൽ​എ​സ്ഡി പേ​പ്പ​ർ സ്റ്റി​ക്ക​ർ രൂ​പ​ത്തി​ലു​ള​ള​തും ചെ​റി​യ സ്റ്റാ​ന്പ് മാ​തൃ​ക​യി​ലു​ള്ള മ​യ​ക്കു​മ​രു​ന്നാ​ണ്. ഒ​രെ​ണ്ണം കു​റ​ഞ്ഞ​ത് 1,500 രൂ​പ​യ്ക്കാ​ണ് ഇ​യാ​ൾ വി​റ്റു​വ​ന്നി​രു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തോ​ടെ ച​ന്തി​രൂ​രി​ൽ വി​ല്പ​ന​യ്ക്കാ​യി സ്കൂ​ട്ട​റി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് കു​ടു​ങ്ങി​യ​ത്.
ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​ണ് ഇ​തു ന​ൽ​കി​യ​തെ​ന്ന് അ​ഖി​ൽ മൊ​ഴി​ന​ൽ​കി. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​ൻ. ടോ​മി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ജി​ല്ല നാ​ർ​ക്കോ​ട്ടി​ക് ഡി​വൈ​എ​സ്പി എ​ൻ. സ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ കെ.​ജെ. സേ​വ്യ​ർ, ഉ​ല്ലാ​സ്, കെ.​പി. ഗി​രീ​ഷ്, ബി. ​അ​നൂ​പ് എ​ന്നി​വ​രും അ​രൂ​ർ പോ​ലീ​സും ചേ​ർ​ന്നാ​ണ് അ​ഖി​ലി​നെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.