ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ നാ​ളെ മു​ത​ൽ റെ​യി​ൽ​വേ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ; ആ​ല​പ്പു​ഴ ബൈ​പാ​സ് ഏ​പ്രി​ലി​ൽ പൂ​ർ​ത്തി​യാ​കും
Saturday, January 25, 2020 10:56 PM IST
ആ​ല​പ്പുഴ: റെ​യി​ൽ​വേ​യു​ടെ​യും ദേ​ശീ​യ പാ​താ വി​ഭാ​ഗ​ത്തി​ന്‍റെ​യും പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഏ​പ്രി​ൽ 30 ഓ​ടെ ആ​ല​പ്പുു​ഴ ബൈ​പാ​സ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ദേ​ശീ​യ പാ​താ വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നി​യ​റു​ടെ​യും ക​രാ​റു​കാ​രു​ടെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ബൈ​പാ​സി​ന്‍റെ ഒ​ന്നാ​മ​ത്തെ റെ​യി​ൽ​വേ ഓ​വ​ർ​ബ്രി​ഡ്ജി​ന്‍റെ ഗ​ർ​ഡ​റു​ക​ളു​ടെ കേ​ന്പ​റി​ന്‍റെ അ​ള​വു​ക​ൾ​ക്ക് റെ​യി​ൽ​വേ നേ​ര​ത്തെ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ചീ​ഫ് എ​ൻ​ജി​നി​യ​ർ ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു വേ​ണ്ടി റെ​യി​ൽ ഗ​താ​ഗ​തം ബ്ലോ​ക്ക് ചെ​യ്യു​ന്ന​തി​ന് റെ​യി​ൽ​വേ​യു​ടെ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ൽ ക​ത്തു​ന​ൽ​കി. നേ​ര​ത്തെ റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലി​നു ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഓ​വ​ർ​ബ്രി​ഡ്ജി​ന്‍റെ ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പ്ര​സ്തു​ത ഭാ​ഗ​ത്തെ റെ​യി​ൽ​വേ ഗ​താ​ഗ​തം 27 മു​ത​ൽ 30 വ​രെ ദി​വ​സേ​ന ര​ണ്ടു​മ​ണി​ക്കൂ​ർ എ​ന്ന നി​ല​യി​ൽ ബ്ലോ​ക്ക് ചെ​യ്യു​ന്ന​തി​നു റെ​യി​ൽ​വേ അ​നു​മ​തി ല​ഭ്യ​മാ​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു. 23നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ക​ത്ത് ല​ഭി​ച്ച​ത്.

ര​ണ്ടാ​മ​ത്തെ ആ​ർ​ഒ​ബി​യു​ടെ ര​ണ്ടു​ബോ​ൾ​ട്ടി​ൽ ര​ണ്ടെ​ണ്ണം ഫി​റ്റ് ചെ​യ്തു. മൂ​ന്നെ​ണ്ണം കൂ​ടി ശ​രി​യാ​ക്കി ഫി​റ്റ് ചെ​യ്യേ​ണ്ട​തു​ണ്ട്. അ​തു​സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞാ​ൽ റെ​യി​ൽ​വേ ചീ​ഫ് എ​ൻ​ജി​നി​യ​റു​ടെ പ്ര​തി​നി​ധി വ​ന്നു പ​രി​ശോ​ധി​ക്കും. ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞാ​ൽ ര​ണ്ടു​മാ​സം കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​നു വേ​ണ്ടി​വ​രും. ര​ണ്ട​ര മാ​സം ഇ​തി​നെ​ല്ലാ​മാ​യി ഇ​നി വേ​ണ്ടി​വ​രു​മെ​ന്നും യോ​ഗ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

എ​ല്ലാം കൂ​ടി ക​ണ​ക്കാ​ക്കി​യാ​ൽ ഏ​പ്രി​ൽ 30നു ​മു​ന്പ് ര​ണ്ടു ഓ​വ​ർ​ബ്രി​ഡ്ജും പൂ​ർ​ണ​മാ​യും സ്ഥാ​പി​ച്ചു​ക​ഴി​യും. ഗ​ർ​ഡ​ർ സ്ഥാ​പി​ക്കാ​നാ​യി ഏ​ഴു​കോ​ടി 13 ല​ക്ഷം രൂ​പ റെ​യി​ൽ​വേ​ക്കു സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റ് അ​ട​ച്ചി​ട്ടു​ണ്ട്.

ഒ​ന്പ​തു​മാ​സം മു​ന്പ് 2019 ഏ​പ്രി​ൽ 11നാ​ണ് ഈ ​തു​ക റെ​യി​ൽ​വേ​യ്ക്കു അ​ട​ച്ച​ത്. റെ​യി​ൽ​വേ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ത​ന്നെ പ​ണം അ​ട​ച്ചി​ട്ടു​ണ്ട്. മൂ​ന്നു​മാ​സം ക​ഴി​ഞ്ഞാ​ണ് റെ​യി​ൽ​വേ പ​രി​ശോ​ധ​ന​യ്ക്കു എ​ത്തി​യ​ത്. എ​ന്തു തി​രു​ത്താ​ണ് വ​രു​ത്തേ​ണ്ട​തെ​ന്ന് റെ​യി​ൽ​വേ അ​പ്പോ​ഴും പ​റ​ഞ്ഞി​രു​ന്നി​ല്ല. പി​ന്നീ​ടാ​ണ് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി നേ​രി​ട്ട് കേ​ന്ദ്ര​മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലി​ന് ക​ത്ത് അ​യ​ച്ച​ത്. പി​ന്നീ​ടാ​ണ് ബോ​ൾ​ട്ടു​ക​ളു​ടെ പ്ര​ശ്നം പ​റ​യു​ന്ന​ത്. റെ​യി​ൽ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട​സ​ങ്ങ​ൾ എ​ല്ലാം ഇ​പ്പോ​ൾ നീ​ങ്ങി​യ​താ​യാ​ണ് വി​ല​യി​രു​ത്തു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സാ​ങ്കേ​തി​ക​മാ​യി കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​ന് ര​ണ്ട​ര​മാ​സ​വും അ​ത് ഉ​ണ​ങ്ങി ത​യ്യാ​റാ​കു​ന്ന​തി​ന് നി​ശ്ചി​ത കാ​ല​യ​ള​വും വേ​ണ്ടി​വ​രു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

എ​ല്ലാം കൂ​ടി ക​ണ​ക്കാ​ക്കി​യാ​ണ് പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള അ​ന്തി​മ തീ​യ​തി ഏ​പ്രി​ൽ 30 ആ​യി തീ​രു​മാ​നി​ച്ച​ത്. റെ​യി​ൽ​ഗ​താ​ഗ​തം ബ്ലോ​ക്ക് ചെ​യ്യു​ന്ന​തി​ന് 88456 രൂ​പ ഗ​ർ​ഡ​ർ സ്ഥാ​പി​ക്കു​ന്ന ര​ണ്ടു ത​വ​ണ​യും റെ​യി​ൽ​വേ​യ്ക്ക ന​ൽ​കേ​ണ്ട​തു​ണ്ട്. ഇ​തും സ​ർ​ക്കാ​ർ അ​ട​ച്ചി​ട്ടു​ണ്ട്.

മാ​ർ​ച്ച് 30ന​കം ബൈ​പ്പാ​സി​ന്‍റെ അ​പ്രോ​ച്ച് റോ​ഡും അ​നു​ബ​ന്ധ ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​ക്കാ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ യോ​ഗ​ത്തി​ൽ നി​ർ​ദ്ദേ​ശം ന​ൽ​കി. നാ​ഷ​ണ​ൽ ഹൈ​വേ വി​ഭാ​ഗ​വും ക​ള​ക്ട​റും ജി​ല്ല പോ​ലീ​സ് സൂ​പ്ര​ണ്ടും ചേ​ർ​ന്ന് ഇ​തി​നു മു​ന്നോ​ടി​യാ​യി യോ​ഗം ചേ​ര​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. നി​ർ​മി​ച്ചി​രി​ക്കു​ന്ന അ​പ്രോ​ച്ച് റോ​ഡ് ഉ​റ​പ്പുു​ള്ള​താ​ണോ എ​ന്ന് നോ​ക്ക​ണം.

കെ​ൽ​ട്രോ​ണ്‍ ലൈ​റ്റ് സ്ഥാ​പി​ക്കു​ന്പോ​ൾ എ​ൻ​ജി​നി​യ​ർ​മാ​ർ പ​രി​ശോ​ധി​ച്ച് ഗു​ണ​നി​ല​വാ​ര​മു​ള്ള​താ​ണോ സ്ഥാ​പി​ക്കു​ന്ന​തെ​ന്നു ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും കേ​ന്ദ്ര മ​ന്ത്രി​മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ വി​പു​ല​മാ​യാ​വും ഉ​ദ്ഘാ​ട​നം.