ഹൗ​സ്ബോ​ട്ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി കു​റ്റ​മ​റ്റ​താ​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കു​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി
Saturday, January 25, 2020 10:56 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ ഹൗ​സ്ബോ​ട്ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി കൃ​ത്യ​മാ​ക്കു​ന്ന​തി​നും സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നും സം​വി​ധാ​ന​മൊ​രു​ക്കാ​ൻ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. ഈ​യി​ടെ ന​ട​ന്ന ഹൗ​സ്ബോ​ട്ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ അ​ടി​യ​ന്ത​ര​യോ​ഗം ക​ള​ക്ട​റേ​റ്റി​ൽ ക​ല​ക്ട​ർ എം. ​അ​ഞ്ജ​ന​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ജി ​വേ​ണു​ഗോ​പാ​ൽ പ​ങ്കെ​ടു​ത്തു.

ജി​ല്ല​യി​ലെ എ​ല്ലാ ഹൗ​സ്ബോ​ട്ടു​ക​ൾ​ക്കും ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. ര​ജി​സ്ട്രേ​ഡ് അ​ല്ലാ​ത്ത ബോ​ട്ടു​ക​ൾ​ക്ക് നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ന​ൽ​കും.

ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മൂ​ലം, ര​ജി​സ്ട്രേ​ഷ​ൻ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പോ​ർ​ട്ട് അ​തോ​റി​റ്റി​ക്ക് എ​ന്തെ​ങ്കി​ലും അ​സൗ​ക​ര്യം ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് എ​ല്ലാ സ​ഹാ​യ​വും ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ടും.

ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് ഹൗ​സ് ബോ​ട്ടു​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യെ​ടു​ക്കും. സു​ര​ക്ഷാ സം​ബ​ന്ധ​മാ​യ മാ​ന​ദ​ണ്ഡം തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു ഉ​പ​ദേ​ശ​ക സ​മി​തി രൂ​പി​ക​രി​ക്കും. നേ​വി, ടൂ​റി​സം, പോ​ലി​സ്, അ​ഗ്നി​ശ​മ​ന​സേ​ന,തു​റ​മു​ഖം, വൈ​ദ്യു​തി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ, ജി​ല്ല​യി​ലെ ഹൗ​സ് ബോ​ട്ട് ഉ​ട​മ​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, കു​സാ​റ്റ് ഷി​പ്പ് ടെ​ക്നോ​ള​ജി വി​ഭാ​ഗം തു​ട​ങ്ങി​യ​വ​ർ അ​ട​ങ്ങു​ന്ന​താ​വും സ​മി​തി. വ​ഞ്ചി​വീ​ടു​ക​ളി​ൽ ല​ഭ്യ​മാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് അ​വ​യ്ക്ക് ഗ്രേ​ഡിം​ഗ് ന​ൽ​കാ​നും പ​ദ്ധ​തി​യു​ണ്ട്.

ജി​ല്ലാ​ഭ​ര​ണ​കൂ​ടം അ​നു​വ​ദി​ക്കു​ന്ന നി​ശ്ചി​ത​സ​മ​യ​ത്തി​നു ശേ​ഷ​വും ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ഹൗ​സ്ബോ​ട്ടു​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു. ഹൗ​സ്ബോ​ട്ടു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് സു​ര​ക്ഷാ സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

തു​ട​ർ​ന്ന് ജി​ല്ലാ ക​ല​ക്ട​റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഹൗ​സ് ബോ​ട്ട് ഉ​ട​മ​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും സ​ഹ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, ആ​ല​പ്പു​ഴ എ​എ​സ്പി വി​വേ​ക് കു​മാ​ർ, ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ആ​ശ സി ​ഏ​ബ്ര​ഹാം, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.