പാണാവള്ളി ഇനി ഗ്രീൻ ആൻഡ് ക്ലീൻ
Monday, January 27, 2020 10:44 PM IST
ആ​ല​പ്പു​ഴ: ഒ​രാ​ഴ്ച​ത്തെ മ​ഹാ​ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ലൂ​ടെ സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​വു​ക​യാ​ണ് പാ​ണാ​വ​ള്ളി ഗ്രാ​മ പ​ഞ്ചാ​യ​ത്ത്. വാ​ര്‍​ഡു​ത​ല ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ വീ​ടു​ക​ളി​ല്‍ നി​ന്നും പ​രി​സ​ര​ങ്ങ​ളി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച് ത​രം​തി​രി​ച്ചെ​ടു​ക്കു​ന്ന പ്ലാ​സ്റ്റി​ക് 31 മു​ത​ല്‍ ഹ​രി​ത​ക​ര്‍​മ​സേ​ന, കു​ടും​ബ​ശ്രീ എ​ഡി​എ​സ്, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വാ​ര്‍​ഡു​ത​ല​ത്തി​ലെ പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റും. തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്തി​ലെ എം​സി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന ത​രം​തി​രി​ച്ച പ്ലാ​സ്റ്റി​ക് ശു​ചി​ത്വ​മി​ഷ​നു കൈ​മാ​റും.

സ​മ​യ​ബ​ന്ധി​ത​മാ​യി പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ച്ച് പ്ലാ​സ്റ്റി​ക്കി​നെ പാ​ടെ ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത്.പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പ്ര​ദീ​പ് കു​ട​യ്ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചി​രു​ന്നു. പാ​ത​യോ​ര​ങ്ങ​ളി​ലും വീ​ടി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ലും കു​മി​ഞ്ഞു​കൂ​ടി​യ പ്ലാ​സ്റ്റി​ക്കി​നെ ഒ​ഴി​വാ​ക്കി മാ​ലി​ന്യ​ര​ഹി​ത പ​ഞ്ചാ​യ​ത്തെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ല്‍ ഷീ​ലാ കാ​ര്‍​ത്തി​കേ​യ​ന്‍, രാ​ജേ​ഷ് വി​വേ​കാ​ന​ന്ദ, പ്രേം​ലാ​ല്‍, അ​ഡ്വ. എ​സ് രാ​ജേ​ഷ്, ശ്രീ​ദേ​വി മ​ഹാ​ദേ​വ​ന്‍, സു​നി​താ കൃ​ഷ്ണ കു​മാ​ര്‍, എ​സ്. ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ ജ​ന​പ്ര​തി​നി​ധി​ക​ളും പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി വി​ന്‍​സ​ന്‍റ് ഡി​സോ​സാ, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​പ​ര്‍​ണ, അ​ഡ്വ. ബാ​ലാ​ന​ന്ദ​ന്‍, എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​യ എ​ച്ച്.​ഐ. ജ​യ​കു​മാ​ര്‍, അ​നി​ത​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കു​ന്നു.