മ​ഹേ​ന്ദ്ര​പു​രം പ​ള്ളി​യി​ൽ ജൂ​ബി​ലി വ​ർ​ഷാ​ച​ര​ണം
Monday, January 27, 2020 10:44 PM IST
മു​ട്ടാ​ർ: ച​ങ്ങ​നാ​ശേ​രി മ​ഹേ​ന്ദ്ര​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യു​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം നി​ർ​വ​ഹി​ച്ചു. ദൈ​വി​ക ബ​ന്ധ​ത്തി​ലും യ​ഥാ​ർ​ഥ സാ​ഹോ​ദ​ര്യ​ത്തി​ലും ആ​ഴ​പ്പെ​ടാ​നും കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കു തി​രി​യാ​നും ജൂ​ബി​ലി വ​ർ​ഷാ​ച​ര​ണം സ​ഹാ​യി​ക്ക​ണ​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
1995 ജ​നു​വ​രി ഒ​ന്നി​ന് പ്ര​ഥ​മ വി​കാ​രി​യാ​യി​രു​ന്ന ഫാ. ​ജ​യിം​സ് കാ​ട്ടു​പ​റ​ന്പി​ൽ താ​ത്കാ​ലി​ക ഷെ​ഡി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചാ​ണ് പ​ള്ളി​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. 1995 ഫെ​ബ്രു​വ​രി 13ന് ​മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ 23-ാം മെ​ത്രാ​ഭി​ഷേ​ക​ദി​ന​ത്തി​ലാ​ണ് അ​ന്ന​ത്തെ വ​കാ​രി ജ​ന​റാ​ളാ​യി​രു​ന്ന സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ഇ​പ്പോ​ഴ​ത്തെ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ദേ​വാ​ല​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം
നി​ർ​വ​ഹി​ച്ച​ത്. ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി വി​കാ​രി ഫാ. ​കു​ര്യ​ൻ പു​ത്ത​ൻ​പു​ര സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ത​ജ്ഞ​താ വി​ശു​ദ്ധ​കു​ർ​ബാ​ന​യ്ക്ക് മു​ൻ വി​കാ​രി​യും കൊ​ല്ലം ആ​യൂ​ർ ഫൊ​റോ​നാ വി​കാ​രി​യുമാ​യ ഫാ. ​അ​നി​ൽ ക​രി​പ്പി​ങ്ങാം​പു​റം മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. മു​ൻ വി​കാ​രി​യാ​യി​രു​ന്ന ഫാ. ​ആ​ന്‍റ​ണി ത​ട്ടാ​ശേ​രി, ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ ഫാ. ​ജോ​മോ​ൻ വേ​ലി​പ്പ​റ​ന്പി​ൽ, ഫാ. ​ജേ​ക്ക​ബ് ചീ​രം​വേ​ലി​ൽ, വി​കാ​രി ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.