ബാ​ല​സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്താകാൻ കഞ്ഞിക്കുഴി ബ്ലോക്ക്: വി​വ​ര​ശേ​ഖ​ര​ണം തു​ട​ങ്ങി
Monday, January 27, 2020 10:45 PM IST
ആ​ല​പ്പു​ഴ: ബാ​ല​സൗ​ഹൃ​ദ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​കാ​നു​ള്ള ആ​ദ്യ ചു​വ​ടു​വ​യ്പ്പ് ക​ഞ്ഞി​ക്കു​ഴി ആ​രം​ഭി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​നി​താ- ശി​ശു വി​ക​സ​ന വ​കു​പ്പും ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ബാ​ല​സൗ​ഹൃ​ദ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നാ​യു​ള്ള വി​വ​ര​ശേ​ഖ​ര​ണം തു​ട​ങ്ങി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്.
വി​വ​ര ശേ​ഖ​ര​ണ​ത്തി​ലൂ​ടെ കു​ട്ടി​ക​ളു​ടെ അ​വ​സ്ഥാപ​ഠ​നം ന​ട​ത്തി അ​വ​രു​ടെ പു​രോ​ഗ​തി​ക്കാ​യി പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ചു ന​ട​പ്പാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ന​വ​ജാ​ത ശി​ശു​ക്ക​ള്‍ മു​ത​ല്‍ 18 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ അ​വ​സ്ഥാ​പ​ഠ​ന​മാ​ണു ന​ട​ത്തു​ക​യെ​ന്നു ബ്ലോ​ക്കി​ലെ ശി​ശു വി​ക​സ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ ര​തി​മ​ണി പ​റ​ഞ്ഞു. വി​വ​ര ശേ​ഖ​ര​ണ​ത്തി​നാ​യി 2019-2020 വാ​ര്‍​ഷി​ക​പ​ദ്ധ​തി പ്ര​കാ​രം ര​ണ്ടു​ല​ക്ഷം രൂ​പ​യാ​ണ് നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്.
ഓ​രോ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും കു​ട്ടി​ക​ളു​ടെ പോ​ഷ​കാ​ഹാ​രം, ലിം​ഗം തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ള്‍, വി​ദ്യാ​ഭ്യാ​സം, പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്, സാ​ക്ഷ​ര​ത, ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍, ശി​ശു മ​ര​ണ നി​ര​ക്ക്, ബാ​ല മ​ര​ണ​ങ്ങ​ള്‍, അ​ങ്ക​ണ​വാ​ടി​ക​ളു​ടെ എ​ണ്ണം, സ്‌​കൂ​ളു​ക​ള്‍, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, കു​ട്ടി​ക​ളു​ടെ മാ​ന​സി​ക ആ​രോ​ഗ്യം, അ​നാ​ഥാ​ല​യ​ങ്ങ​ളി​ല്‍ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ള്‍, കു​ട്ടി​ക​ളു​ടെ ലൈ​ബ്ര​റി, കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക്, പൊ​തു ക​ളി സ്ഥ​ലം, ബാ​ല സ​ഭ തു​ട​ങ്ങി നൂ​റോ​ളം ചോ​ദ്ദ്യാ​വ​ലി​ക​ള്‍ അ​ട​ങ്ങു​ന്ന​താ​ണ് വി​വ​ര ശേ​ഖ​ര​ണം. വീ​ടു​ക​ള്‍, സ്‌​കൂ​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നേ​രി​ട്ടെ​ത്തി​യാ​യാ​ണ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്. അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍, കു​ടും​ബ​ശ്രീ, എ​ഡി​എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വി​വ​ര ശേ​ഖ​ര​ണം പൂ​ര്‍​ത്തി​യാ​ക്കു​ക. അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​ഞ്ചു ദി​വ​സ​ത്തി​നു​ള​ളി​ല്‍ വി​വ​ര​ശേ​ഖ​ര​ണം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്. തു​ട​ര്‍​ന്ന് ബ്ലോ​ക്കു​ത​ല​ത്തി​ല്‍ ക്രോ​ഡീ​ക​ര​ണം ന​ട​ക്കും.