ആ​ല​പ്പു​ഴ ബൈ​പാസ് : ആ​ർ​ഒ​ബി ഒ​ന്നി​ലെ ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്ക​ൽ പൂ​ർ​ത്തി​യാ​യി
Tuesday, January 28, 2020 10:40 PM IST
ആ​ല​പ്പു​ഴ: ബൈപാസി​ലെ ആ​ർ​ഒ​ബി ഒ​ന്നി​ലെ ഗ​ർ​ഡ​ർ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. 27 മു​ത​ൽ 30വ​രെ തീ​യ​തി​ക​ളി​ൽ ഗ​ർ​ഡ​ർ സ്ഥാ​പി​ക്കു​ന്ന​തി​നു രാ​ത്രി 1.10 മു​ത​ൽ 3.30വ​രെ റെ​യി​ൽ​വേ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ട്ര​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്താ​തെ അ​ര മ​ണി​ക്കൂ​ർ കൂ​ടി അ​ധി​ക​മാ​യി ല​ഭി​ച്ച​തു മൂ​ലം ഇ​ന്ന​ലെ ത​ന്നെ മു​ഴു​വ​ൻ ഗ​ർ​ഡ​റും സ്ഥാ​പി​ക്കാൻ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ സാ​ധി​ച്ചു.

ര​ണ്ടു​ദി​വ​സം കൊ​ണ്ട് ഗ​ർ​ഡ​റു​ക​ൾ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ഷ​ട്ട​ർ​പ​ണി പൂ​ർ​ത്തി​യാ​ക്കും. തു​ട​ർ​ന്ന് ഇ​രു​വ​ശ​വു​മു​ള്ള സ്പാ​നു​ക​ൾ പി​ടി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കും. പാ​ല​ങ്ങ​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച് കോ​ണ്‍​ക്രീ​റ്റ് പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഒ​ന്ന​ര മാ​സ​ത്തി​നു​ള്ളി​ൽ എ​ല്ലാ ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​ക്കും.

ഇ​തോ​ടൊ​പ്പം ആ​ർ​ഒ​ബി ര​ണ്ട് ക​ള​ർ​കോ​ട് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. റെ​യി​ൽ​വേ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ അ​ഞ്ചു​ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ച്ച് ര​ണ്ടു​മാ​സം കൊ​ണ്ട് ക്യൂ​റിം​ഗ് ഉ​ൾ​പ്പ​ടെ പൂ​ർ​ത്തീ​ക​രി​ച്ച് ഏ​പ്രി​ൽ മു​പ്പ​തോ​ടു​കൂ​ടി ബൈ​പാ​സി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് കേ​ന്ദ്ര - സം​സ്ഥാ​ന മ​ന്ത്രി​മാ​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​തോ​ടെ 40 വ​ർ​ഷ​ത്തെ ജ​ന​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പ് സ​ഫ​ല​മാ​കു​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.