ഓ​രു​വെ​ള്ള ഭീ​ഷ​ണി; ക​ര്‍​ഷ​ക​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം
Tuesday, January 28, 2020 10:40 PM IST
ആ​ല​പ്പു​ഴ: പു​ളി​ക്കീ​ഴ്, തൃ​ക്കു​ന്ന​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​തി​നാ​ൽ ദേ​ശീ​യ​ജ​ല​പാ​ത​യു​ടെ ഭാ​ഗ​മാ​യ ടി.​എ​സ് ക​നാ​ലി​ലെ ല​വ​ണാം​ശം വ​ള​രെ ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ്. ദേ​ശീ​യ ജ​ല​പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ട​ക്കു​ന്ന തോ​ടു​ക​ളി​ലും ല​വ​ണാം​ശം അ​ധി​ക​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​ജ​ല​സ്രോ​ത​സു​ക​ളി​ൽ നി​ന്നും വെ​ള്ളം ക​യ​റ്റു​ന്ന​തും ക​രു​വാ​റ്റ, പ​ള്ളി​പ്പാ​ട്, ഹ​രി​പ്പാ​ട്, ചെ​റു​ത​ന, വീ​യ​പു​രം കൃ​ഷി​ഭ​വ​നു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന​തു​മാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ല​വ​ണാം​ശം 2-നു ​മു​ക​ളി​ലു​ള്ള വെ​ള്ളം കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​യ​റ്റാ​ൻ പാ​ടി​ല്ല.

ഫൊ​റോ​ന വാ​ര്‍​ഷി​കം

ചേ​ര്‍​ത്ത​ല: വി​മ​ന്‍​സ് വെ​ല്‍​ഫെ​യ​ര്‍ സ​ര്‍​വീ​സ​സ് ഫൊ​റോ​ന വാ​ര്‍​ഷി​കം ഇ​ന്ന് കോ​ക്ക​മം​ഗ​ലം സെ​ന്‍റ് തോ​മ​സ് പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ചേ​രു​ന്ന സ​മ്മേ​ള​നം അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​പോ​ള്‍ മാ​ട​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ര​യി​ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​തോ​മ​സ് പെ​രേ​പ്പാ​ട​ന്‍, ഫാ. ​ബി​നീ​ഷ് പൂ​ണോ​ളി, സി​സ്റ്റ​ര്‍ സോ​ഫി, സി​സ്റ്റ​ര്‍ ലി​സ് മ​രി​യ, സി​സ്റ്റ​ര്‍ റെ​ന്നി, ലീ​ന ജോ​ര്‍​ജ്, റൂ​ബി സേ​വ്യ​ര്‍, ജെ​യിം​സ് ക​ണ്ണാ​ട്ട്, റോ​സ​മ്മ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ഫാ. ​പോ​ള്‍ അ​ര​ഞ്ഞാ​ണി​യി​ല്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും.