ക​യ​ർ യ​ന്ത്ര​വ​ത്ക​ര​ണ - ഉ​ത്പ​ന്ന വൈ​വി​ധ്യ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം 17 ന്
Friday, February 14, 2020 10:41 PM IST
ആ​ല​പ്പു​ഴ: ക​യ​ർ മേ​ഖ​ല​യു​ടെ യ​ന്ത്ര​വ​ത്ക​ര​ണ-​ഉ​ത്പ​ന്ന വൈ​വി​ധ്യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം 17 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് പാ​തി​ര​പ്പ​ള്ളി ഏ​ഞ്ച​ൽ കിം​ഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ധ​ന-​ക​യ​ർ മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് നി​ർ​വ​ഹി​ക്കും. 620 ഓ​ട്ടോ​മാ​റ്റി​ക് സ്പി​ന്നിം​ഗ് മെ​ഷീ​നു​ക​ൾ, 3000 ഇ​ല​ക്‌​ട്രോ​ണി​ക് റാ​ട്ടു​ക​ൾ, 91 വി​ല്ലോ​യിം​ഗ് മെ​ഷീ​നു​ക​ൾ എ​ന്നി​വ​യു​ടെ വി​ത​ര​ണം, 21 ഓ​ട്ടോ​മാ​റ്റി​ക് ലൂ​മു​ക​ളു​ടെ വി​ന്യാ​സം സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം, റി​മോ​ട്ട് സ്കീം ​വാ​യ്പ​ക​ൾ, സം​ഘ​ങ്ങ​ളു​ടെ വൈ​ദ്യു​തി കു​ടി​ശി​ക, കാ​ഷ് ക്ര​ഡി​റ്റ് കു​ടി​ശി​ക എ​ന്നി​വ​യ്ക്കു​ള്ള ക​ടാ​ശ്വാ​സ പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​നം, കോ​റി​ഡോ​ർ മാ​റ്റ്, റോ​പ്പ് മാ​റ്റ് എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം എ​ന്നി​വ ന​ട​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​യ​ർ വ​കു​പ്പ് സെ​ക്ര​ട്ട​റി പി. ​വേ​ണു​ഗോ​പാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. ക​യ​ർ​വി​ക​സ​ന ഡ​യ​റ​ക്‌​ട​ർ എ​ൻ. പ​ത്മ​കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും.ക​യ​ർ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ടി.​കെ. ദേ​വ​കു​മാ​ർ, ക​യ​ർ മെ​ഷി​നി​റി ഫാ​ക്‌​ട​റി ചെ​യ​ർ​മാ​ൻ കെ. ​പ്ര​സാ​ദ്, ക​യ​ർ​ഫെ​ഡ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ൻ. സാ​യ്കു​മാ​ർ, ക​യ​ർ ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ.​കെ. ഗ​ണേ​ശ​ൻ, ഫോം ​മാ​റ്റിം​ഗ്സ് ചെ​യ​ർ​മാ​ൻ കെ.​ആ​ർ ഭ​ഗീ​ര​ഥ​ൻ, മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​രാ​തി​ല​ക​ൻ, ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത ഹ​രി​ദാ​സ്, ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. സ്നേ​ഹ​ജ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം കെ.​ടി. മാ​ത്യു, മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മു​ത്തു​ല​ക്ഷ​മി ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ജി​ല്ല​യി​ൽ ചേ​ർ​ത്ത​ല, അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കു​ക​ളി​ൽ ക​യ​ർ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രി​ൽ റി​മോ​ട്ട് സ്കീം ​വ​ഴി വാ​യ്പ​യെ​ടു​ത്ത് കു​ടി​ശി​ക ആ​യ​തി​നെ തു​ട​ർ​ന്ന് ജ​പ്തി ന​ട​പ​ടി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് ക​യ​ർ വി​ക​സ​ന വ​കു​പ്പ് ഒ​റ്റ​ത്ത​വ​ണ വാ​യ്പ തീ​ർ​പ്പാ​ക്ക​ൽ പ​രി​പാ​ടി ഇ​തോ​ടൊ​പ്പം സം​ഘ​ടി​പ്പി​ക്കും. നേ​രി​ട്ട് ഹാ​ജ​രാ​യി ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി അ​പേ​ക്ഷ​ക​ർ​ക്കു ജ​പ്തി ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​കാം. റി​മോ​ട്ട് കു​ടി​ശി​ക​ക്കാ​രാ​യ 543 പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ക​യ​ർ പ്രോ​ജ​ക്‌​ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.