കേ​ന്ദ്രസ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ
Saturday, February 15, 2020 10:35 PM IST
ചേ​ർ​ത്ത​ല : മ​ത​വും ജാ​തി​യും ഒ​രു വ​ശ​ത്തും മ​സി​ൽ പ​വ​റും മ​ണി​പ​വ​റും മ​റു​വ​ശ​ത്തും ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. നെ​ടു​മ്പ്ര​ക്കാ​ട് ന​ട​ക്കു​ന്ന എ​ഐ​വൈ​എ​ഫ് ചേ​ർ​ത്ത​ല മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മോ​ദി സ​ർ​ക്കാ​ർ യു​വ​ജ​ന​ങ്ങ​ളെ പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി ക​ബ​ളി​പ്പി​ച്ചു.

ജി​എ​സ്ടി​യി​ൽ നി​കു​തി ഇ​ള​വു ന​ൽ​കി വ​ൻ​കി​ട കു​ത്ത​ക ക​മ്പ​നി​ക​ൾ​ക്കു നേ​ട്ട​മു​ണ്ടാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ കൂ​ട്ടു​നി​ന്നു. കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു മു​മ്പു പ​ല പാ​ക്കേ​ജു​ക​ളും കൊ​ണ്ടു​വ​ന്നു. പ​ക്ഷെ അ​ത് കേ​ര​ള​ത്തി​നു നേ​ട്ട​മു​ണ്ടാ​ക്കു​ന്ന​ത​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ യു. ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ടി. ജി​സ്മോ​മോ​ൻ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​സി. ശ്യാം, ​പ്ര​സി​ഡ​ന്‍റ് എ​സ്. സ​നീ​ഷ്, എ​ൻ.​എ​സ്. ശി​വ​പ്ര​സാ​ദ്, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​സി. സി​ദ്ധാ​ർ​ഥൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്നു രാ​വി​ലെ 9.30 നു ​ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ആ​ശ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്. സ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.