ചൊ​രി​മ​ണ​ലി​ൽ കാ​ബേ​ജും കോ​ളി​ഫ്ള​വ​റും
Sunday, February 16, 2020 10:57 PM IST
അ​ന്പ​ല​പ്പു​ഴ: ചൊ​രി​മ​ണ​ലി​ൽ കാ​ബേ​ജും കോ​ളി​ഫ്ള​വ​റും വി​ള​യി​ച്ച് യു​വ ക​ർ​ഷ​ക​ൻ. ക​രൂ​ർ ര​ശ്മി സ​ദ​ന​ത്തി​ൽ രാ​ജേ​ഷാ(42)​ണ് പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ അ​തി​ജീ​വി​ച്ച് ഇ​വ വി​ള​യി​ച്ച​ത്. ഇ​ല​ക്‌​ട്രീ​ഷനാ​യ രാ​ജേ​ഷ് പ​ത്തു​വ​ർ​ഷം മു​ന്പാ​ണു വീ​ട്ടു​വ​ള​പ്പി​ൽ പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ച​ത്. വെ​ണ്ട, പാ​വ​ൽ, ചീ​ര, ബീ​റ്റ്റൂ​ട്ട്, കു​ന്പ​ളം, പ​ച്ച​മു​ള​ക്, കാ​ന്താ​രി തു​ട​ങ്ങി ഒ​ട്ടു​മി​ക്ക പ​ച്ച​ക്ക​റി​ക​ളും മ​ണ്ണി​ൽ വി​ള​യി​ച്ച രാ​ജേ​ഷി​ന് ഏ​താ​നും വ​ർ​ഷം മു​ന്പ് മി​ക​ച്ച യു​വ ക​ർ​ഷ​ക​നു​ള്ള പു​ര​സ്കാ​ര​വും ല​ഭി​ച്ചി​രു​ന്നു.
ഇ​ത്ത​വ​ണ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ജേ​ഷ് കാ​ബേ​ജും കോ​ളി​ഫ്ള​വ​റും കൃ​ഷി ആ​രം​ഭി​ച്ച​ത്. ക​ല​വൂ​രി​ലെ ന​ഴ്സ​റി​യി​ൽ നി​ന്നാ​ണ് ഇ​വ​യു​ടെ തൈ​ക​ൾ വാ​ങ്ങി​യ​ത്. ന​ല്ല ത​ണു​പ്പു​ള്ള സ്ഥ​ല​ത്തു മാ​ത്ര​മേ ഇ​വ വ​ള​രൂ. ക​ന​ത്ത വെ​യി​ലി​ൽ ഇ​വ വി​ള​യി​ക്കു​ക​യെ​ന്ന​ത് ഈ ​യു​വ ക​ർ​ഷ​ക​ന് വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. ഇ​തി​നാ​യി വെ​യി​ലേ​ൽ​ക്കാ​തി​രി​ക്കാ​നാ​യി പ്ര​ത്യേ​ക പ​ന്ത​ൽ നി​ർ​മി​ച്ച് ഒ​രു​ദി​വ​സം പ​ല​ത​വ​ണ വെ​ള്ള​മൊ​ഴി​ച്ചാ​ണ് ഇ​വ വി​ള​യി​ച്ച​ത്. ഇ​ത്ത​വ​ണ ഇ​വ​യ്ക്കൊ​പ്പം നി​ത്യ​വ​ഴു​ത​ന​യും ക​പ്പ​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ജൈ​വ പ​ച്ച​ക്ക​റി​യാ​യ​തി​നാ​ൽ ആ​വ​ശ്യ​ക്കാ​രും വ​ള​രെ​യേ​റെ​യാ​ണ്. എ​ങ്കി​ലും ഇ​ത്ത​വ​ണ കൃ​ഷി​ഭ​വ​നി​ൽ നി​ന്നും ഒ​രു സ​ഹാ​യം പോ​ലും ത​നി​ക്കു ല​ഭി​ച്ചി​ല്ലെ​ന്ന പ​രി​ഭ​വ​മാ​ണ് രാ​ജേ​ഷി​നു​ള്ള​ത്.
പ​ണ​ച്ചെ​ല​വേ​റി​യ ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ൻ ഉ​ൾ​പ്പെ​ടെ സ​ഹാ​യ​ങ്ങ​ൾ താ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കൃ​ഷി ഭ​വ​നി​ൽ നി​ന്നും ത​നി​ക്ക് ഈ ​വ​ർ​ഷം യാ​തൊ​രു സ​ഹാ​യ​വും കി​ട്ടി​യി​ല്ലെ​ന്നാ​ണ് ഈ ​യു​വ​ക​ർ​ഷ​ക​ൻ പ​റ​യു​ന്ന​ത്. അ​തു കൊ​ണ്ടു ത​ന്നെ വി​ത്ത്, വ​ളം എ​ന്നി​വ​യെ​ല്ലാം പ​ണം കൊ​ടു​ത്തു വാ​ങ്ങേ​ണ്ടി​യും വ​ന്നു. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​രി​യാ​യ ഭാ​ര്യ അ​ജി​ത, വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ക്ക​ൾ ശ്രേ​യ​സ്, ശ്ര​ദ്ധ എ​ന്നി​വ​രും രാ​ജേ​ഷി​ന്‍റെ പ​ച്ച​ക്ക​റി കൃ​ഷി​ക്കു കൂ​ട്ടാ​യി ഒ​പ്പ​മു​ണ്ട്.