സം​സ്ഥാ​ന ബ​ജ​റ്റി​ൽ കു​ട്ട​നാ​ടി​നെ അ​വ​ഗ​ണി​ച്ച​ത് പ്ര​തി​ഷേ​ധാ​ർ​ഹം: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്
Monday, February 17, 2020 10:41 PM IST
ച​ങ്ങ​നാ​ശേ​രി: സം​സ്ഥാ​ന ബ​ജ​റ്റി​ൽ കു​ട്ട​നാ​ടി​നെ അ​വ​ഗ​ണി​ച്ച​തും പ്ര​ള​യ​കാ​ല​ത്ത് കു​ട്ട​നാ​ട്ടി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ വ​ന്ന​ടി​ഞ്ഞ ചെ​ളി​യും എ​ക്ക​ലും നീ​ക്കം ചെ​യ്യു​ന്ന​തി​നു യാ​തൊ​രു​വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി​യും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത നേ​തൃ​യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
പ്ര​ള​യ​കാ​ല​ത്ത് ഉ​ന്ന​യി​ക്ക​പ്പെ​ട്ട അ​ടി​സ്ഥാ​നാ​വ​ശ്യ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ പ്ര​തി​കാ​ര​ബു​ദ്ധി​യോ​ടെ​യു​ള്ള​താ​ണ്. ക​ഴി​ഞ്ഞ കൊ​യ്ത്തുകാ​ല​ത്ത് സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ സം​ഭ​ര​ണ വി​ല ബാ​ങ്ക് ലോ​ണാ​ക്കി മാ​റ്റി ക​ർ​ഷ​ക​രി​ൽ നി​ന്നു പ​ലി​ശ ഈ​ടാ​ക്കു​ന്ന ന​ട​പ​ടി ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന​താ​ണ്. ഇത് അ​ടി​യ​ന്തി​ര​മാ​യി തി​രു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക​രെ അ​വ​ഗ​ണി​ച്ച് ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന ക​ർ​ഷ​ക വ​ഞ്ച​ന ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. പി​ആ​ർ​എ​സ് വ​യ്പാ​തി​രി​ച്ച​ട​വ് അ​ടി​യ​ന്തര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കു​ട്ട​നാ​ട് താ​ലൂ​ക്ക് ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹ​ക​ൾ പ​റ​ഞ്ഞു.
അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്‌ട​ർ ഫാ. ​ജോ​സ് മു​ക​ളേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ജോ​ണ്‍, സി​ബി മു​ക്കാ​ട​ൻ, പ്ര​ഫ. ജാ​ൻ​സ​ൻ ജോ​സ​ഫ്, ജോ​യി പാ​റ​പ്പു​റം, സൈ​ബി അ​ക്ക​ര, ജോ​സ് ജോ​ണ്‍ വെ​ങ്ങാ​ന്ത​റ, ടോ​ണി ജെ. ​കോ​യി​ത്ത​റ, അ​ച്ചാ​മ്മ യോ​ഹ​ന്നാ​ൻ, ആ​നീ​സ് ജോ​ർ​ജ്, ബി​ജു സെ​ബാസ്റ്റ്യ​ൻ, സ​ണ്ണി മു​ട്ടാ​ർ, പി.​പി. ജോ​സ​ഫ്, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​ടി. തോ​മ​സ്, മോ​ഡി തോ​മ​സ്, ഷാ​ജി വ​ർ​ക്കി, സി​ബി മൂ​ലം​കു​ന്നം, പി.​ടി.​ജോ​ണ്‍, കെ.​എ. ജോ​സ് ക​ല്ലു​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​പു​ല​മാ​യ നേ​തൃ​സം​ഗ​മം പു​ളി​ങ്കു​ന്നി​ൽ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.