കേ​ര​ള നി​ർ​മി​തി ബോ​ധ​വ​ത്ക​ര​ണ​ പ​രി​പാ​ടി​ക്കു മാ​ർ​ച്ച് ഒ​ന്നി​നു തു​ട​ക്കം
Monday, February 17, 2020 10:41 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റ്റു​ന്ന പ​ദ്ധ​തി​ക​ളാ​ണ് സ​ർ​ക്കാ​ർ വി​ഭാ​വ​നം ചെ​യ്യു​ന്ന​തെ​ന്ന് ധ​ന-​ക​യ​ർ മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്. കി​ഫ്ബി​യു​ടെ കേ​ര​ള നി​ർ​മി​തി വി​ക​സ​ന​ത്തി​ന്‍റെ അ​നു​ഭ​വ​ബോ​ധ്യം വി​ക​സ​ന പ്ര​ദ​ർ​ശ​ന​വും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി, ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന മു​ന്നൊ​രു​ക്ക അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ ആ​ല​പ്പു​ഴ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​പ​ദ്ധ​തി​ക​ളു​ടെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ട്രാ​ൻ​സ്പോ​ർ​ട്ട് ഹ​ബ് നി​ർ​മി​ക്ക​ൽ, ദേ​വാ​ല​യ​ങ്ങ​ളും ഫാ​ക്ട​റി​ക​ളു​മ​ട​ക്കം അ​ന്പ​തോ​ളം കെ​ട്ടി​ട​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​പ​ദ്ധ​തി, വി​വി​ധ മ്യൂ​സി​യ​ങ്ങ​ളൊ​രു​ക്കു​ന്ന പ​ദ്ധ​തി, പാ​ല​ങ്ങ​ൾ പു​തു​ക്കി​പ​ണി​യ​ൽ തു​ട​ങ്ങി​യ വി​വി​ധ പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഗു​ജ​റാ​ത്തി സ്ട്രീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ മു​ഴു​വ​ൻ ഒ​രു ഓ​ർ​മ​ത്തെ​രു​വാ​യി വി​ക​സി​പ്പി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്. സ​മ​ഗ്ര​മാ​യ കാ​ഴ്ച​പ്പാ​ടോ​ടെ​യാ​ണ് ആ​ല​പ്പു​ഴ ന​ഗ​ര​ന​വീ​ക​ര​ണ പ​ദ്ധ​തി രൂ​പീ​ക​രി​ക്കു​ന്ന​ത്. ഇ​വ​യി​ൽ കി​ഫ്ബി വ​ഴി ന​ട​പ്പാ​ക്കാ​വു​ന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യും കേ​ര​ള നി​ർ​മി​ത ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും.
ചു​റ്റും ന​ട​ക്കു​ന്ന വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യാ​നും വി​ല​യി​രു​ത്താ​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​നാ​ണ് എ​ല്ലാ ജി​ല്ല​ക​ളി​ലും കി​ഫ്ബി​യു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ മൂ​ന്നു​ദി​വ​സം രാ​വി​ലെ 10 മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ സം​സ്ഥാ​ന​ത്തെ വി​വി​ധ പ്ര​ധാ​ന​പ​ദ്ധ​തി​ക​ളു​ടെ മോ​ഡ​ലു​ക​ൾ കാ​ണാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കും. പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് പൗ​ര​പ്ര​തി​നി​ധി​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​തി​ക​ര​ണ​മ​റി​യാ​നു​ള്ള സം​വി​ധാ​ന​വു​മു​ണ്ടാ​വും.
കേ​ര​ള നി​ർ​മി​തി പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മാ​ർ​ച്ച് ഒ​ന്നി​ന് വൈ​കു​ന്നേ​രം ആ​റി​നാ​ണ് ഇ​എം​എ​സ് ഗ്രൗ​ണ്ടി​ൽ നി​ർ​വ​ഹി​ക്കു​ക. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​ദ്ധ്യ​ക്ഷ​നാ​യി​രി​ക്കും. പ്ര​ദ​ർ​ശ​ന ഉ​ദ്ഘാ​ട​നം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും. ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ, പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.
എം​പി​മാ​രാ​യ എ.​എം. ആ​രി​ഫ്, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, എം​എ​ൽ​എ​മാ​രാ​യ യു. ​പ്ര​തി​ഭ, ആ​ർ. രാ​ജേ​ഷ്, സ​ജി ചെ​റി​യാ​ൻ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, ക​ള​ക്ട​ർ എം ​അ​ഞ്ജ​ന, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷന്മാ​രാ​യ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ, വി.​റ്റി. ജോ​സ​ഫ്, ലീ​ല അ​ഭി​ലാ​ഷ്, എ​ൻ. ശി​വ​ദാ​സ​ൻ, ഷി​ബു രാ​ജ​ൻ, വി​ജ​യ​മ്മ പു​ന്നൂ​ർ​മ​ഠം എ​ന്നി​വ​ർ വി​ക​സ​ന കാ​ഴ്ച​പ്പാ​ട് അ​വ​ത​രി​പ്പി​ക്കും. കി​ഫ്ബി ജ​ന​റ​ൽ മാ​നേ​ജ​ർ ന​ന്ദി പ്ര​കാ​ശി​പ്പി​ക്കും.
മാ​ർ​ച്ച് ര​ണ്ടി​ന് ആ​ല​പ്പു​ഴ​യു​ടെ വി​ക​സ​ന വീ​ഥി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സം​വാ​ദ​ത്തി​ൽ ധ​ന​മ​ന്ത്രി, എം​എ​ൽ​എമാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ 4.30വ​രെ ​കു​ട്ട​നാ​ടി​ന്‍റെ വി​ക​സ​ന​വും സാ​ധ്യ​ത​ക​ളും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് അ​വ​ലോ​ക​നം. അ​ഞ്ചു​മു​ത​ൽ ക​ലാ​സ​ന്ധ്യ. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​രം. വി​വി​ധ നി​യ​മ​സ​ഭ നി​യോ​ജ​ക മ​ണ്ഡ​ലം തി​രി​ച്ചു​ള്ള കി​ഫ്ബി പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​വും കേ​ര​ള നി​ർ​മി​തി പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. മാ​ർ​ച്ച് മൂ​ന്നി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടു​മു​ത​ൽ സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ ഡോ. ​ജി.​എ​സ്. പ്ര​ദീ​പ് അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ശ്നോ​ത്ത​രി​യും ആ​റു​മു​ത​ൽ ക​ലാ​സ​ന്ധ്യ​യും. ധ​ന​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന പ്രാ​ഥ​മി​ക​ത​ല മു​ന്നൊ​രു​ക്ക അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ എ.​എം. ആ​രി​ഫ് എം​പി, ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന, എ​ഡി​എം വി. ​ഹ​രി​കു​മാ​ർ, വി​വി​ധ രാഷ്‌ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യു​ടെ സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ​യോ​ഗം 24നു ​രാ​വി​ലെ 11ന് ​ക​ള​ക്ട​റേ​റ്റി​ൽ ചേ​രും