വേ​ന​ൽ​ച്ചൂ​ടി​ന് ആ​ശ്വാ​സ​മേ​കാ​ൻ പ​ഴം വി​പ​ണി സ​ജീ​വം
Tuesday, February 18, 2020 10:49 PM IST
ആ​ല​പ്പു​ഴ: വേ​ന​ൽ​ച്ചൂ​ടി​ന് ആ​ശ്വാ​സ​മേ​കി പ​ഴം​വി​പ​ണി സ​ജീ​വം. വി​വി​ധ ഇ​ന​ത്തി​ലു​ള്ള ത​ണ്ണി​മ​ത്ത​ൻ, പൊ​ട്ടു​വെ​ള്ള​രി എ​ന്നി​വ തു​ട​ങ്ങി ചെ​റു​നാ​ര​ങ്ങ, ഓ​റ​ഞ്ച്, ആ​പ്പി​ൾ, കൈ​ത​ച്ച​ക്ക, പ​പ്പാ​യ, മാ​ന്പ​ഴം തു​ട​ങ്ങി​യ​വ് വി​ല്പ​ന​യി​ൽ മു​ന്നി​ൽ ത​ന്നെ​യാ​ണ്. ചൂ​ടി​ൽ നി​ർ​ജ​ലീ​ക​ര​ണം പ​തി​വി​ലും ഏ​റു​മെ​ന്ന​തി​നാ​ൽ മെ​നു​വി​ൽ ജ​ലാം​ശം കൂ​ടു​ത​ലു​ള്ള പ​ഴ​വ​ർ​ഗ​ങ്ങ​ൾ ശീ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ നി​ർ​ദേ​ശം. മൂ​ത്രാ​ശ​യ രോ​ഗ​ങ്ങ​ൾ, മൂ​ത്രാ​ശ​യ​ക്ക​ല്ല്, പ​ഴു​പ്പ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്കും വേ​ന​ലി​ൽ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പു​റ​മേ ചി​ക്ക​ൻ​പോ​ക്സ്, മ​ഞ്ഞ​പ്പി​ത്തം, വി​വി​ധ​യി​നം പ​നി​ക​ൾ എ​ന്നി​വ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് വ​ർ​ധി​ക്കു​ന്പോ​ൾ ശ​രീ​ര​ത്തി​ലെ രോ​ഗ പ്ര​തി​രോ​ധ ശേ​ഷി​യും കു​റ​യും. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ പ​ഴ​ങ്ങ​ൾ​ക്കു ആ​വ​ശ്യ​മേ​റും.

ജി​ല്ല​യി​ലെ മു​ക്കി​ലും മൂ​ല​യി​ലു​മെ​ല്ലാം പ​ഴ​വി​പ​ണി സ​ജീ​വ​മാ​ണ്. ന​ല്ല​തേ​ത്, ചീ​ത്ത​യേ​തെ​ന്ന് തി​രി​ച്ച​റി​യാ​നാ​കി​ല്ലെ​ന്ന​തു മാ​ത്ര​മാ​ണ് ന്യൂ​ന​ത. വി​ല​യി​ലും വ​ലി​യ വ​ർ​ധ​ന​വി​ല്ലെ​ന്ന​തു ജ​ന​ങ്ങ​ളേ​യും പ​ഴ​ങ്ങ​ളി​ലേ​ക്ക​ടു​പ്പി​ക്കു​ന്നു. ത​ണ്ണി​മ​ത്ത​ൻ വി​ല വി​വി​ധ​യി​ന​ങ്ങ​ൾ​ക്ക് 20-30 എ​ന്ന നി​ര​ക്കി​ലാ​ണ്. നേ​ന്ത്ര​പ്പ​ഴം 25മു​ത​ൽ ല​ഭ്യം. ഓ​റ​ഞ്ചി​ന് അ​ന്പ​തു​രൂ​പ വ​രെ ഈ​ടാ​ക്കു​ന്പോ​ൾ ആ​പ്പി​ളി​ന് 150 ക​വി​യും. മു​ന്തി​രി​ക്ക് 60 മു​ത​ൽ മു​ക​ളി​ലേ​ക്കാ​ണ് നി​ര​ക്ക്. കു​രു ഇ​ല്ലാ​ത്ത​തി​ന് 160 വ​രെ​യു​ണ്ട് വി​ല. കൈ​ത​ച്ച​ക്ക​യ്ക്ക് 40-45 എ​ന്ന വി​ല​യാ​ണ്. മാ​ത​ള​നാ​ര​ങ്ങ-130, പേ​ര​യ്ക്ക-80, പൊ​ട്ടു​വെ​ള്ള​രി-60, ക​രി​ക്ക്-40, പ​പ്പാ​യ-65 എ​ന്നി​ങ്ങ​നെ​യൊ​ക്കെ​യാ​ണ് വി​ല​നി​ല​വാ​രം. ഇ​തി​ൽ പ​ല​യി​ട​ത്തും ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളു​മു​ണ്ട്. ഇ​റാ​ൻ, ഈ​ജി​പ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ആ​പ്പി​ൾ എ​ത്തു​ന്ന​ത്. ഓ​റ​ഞ്ച് ജ​യ്പൂ​രി​ൽ നി​ന്നെ​ത്തു​ന്പോ​ൾ മു​ന്തി​രി ക​ശ്മീ​രി​ൽ നി​ന്നാ​ണു വ​രു​ന്ന​ത്. ആ​ലു​വ, തൃ​ശൂ​ർ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​ണ് കൈ​ത​ച്ച​ക്ക, പൊ​ട്ടു​വെ​ള്ള​രി എ​ന്നി​വ​യെ​ത്തു​ന്ന​ത്. ജ്യൂ​സ് ക​ട​ക​ളും വേ​ന​ലാ​യ​തി​നാ​ൽ വ​ഴി​യോ​ര​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്. ഗു​ണ​നി​ല​വാ​ര​ത്തെ കു​റി​ച്ച് ആ​ശ​ങ്ക​യു​ണ്ടെ​ങ്കി​ലും ദാ​ഹം ശ​മി​പ്പി​ക്കാ​ൻ വ​ഴി​യാ​ത്രി​ക​രു​ടെ ആ​ശ്ര​യം ഇ​വ​യൊ​ക്കെ ത​ന്നെ​യാ​ണ്.