താ​റാ​വു​ക​ൾ ച​ത്തൊ​ടു​ങ്ങു​ന്നു, അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന്
Tuesday, February 18, 2020 10:49 PM IST
ആ​ല​പ്പു​ഴ : താ​റാ​വു​ക​ൾ ച​ത്തൊ​ടു​ങ്ങു​ന്ന​ത് 'റാ​മെ​ർ​ലാ, വൈ​റ​സാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നാ​ൽ വൈ​റ​സ് മ​റ്റു​ള്ള​ട​ങ്ങ​ളി​ലേ​ക്ക് പ​ട​രാ​തി​രി​ക്കാ​ൻ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള പൗ​ൾ​ട്രി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
രോ​ഗം മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പ​ട​ർ​ന്നാ​ൽ അ​ത് പൗ​ൾ​ട്രി മേ​ഖ​ല​യ്ക്കു​വ​ലി​യ തി​രി​ച്ച​ടി​യാ​കു​മെ​ന്നും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും ആ​രോ​ഗ്യ വ​കു​പ്പും സം​യു​ക്ത​മാ​യി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും താ​റാ​വു​ക​ൾ ച​ത്തൊ​ടു​ങ്ങി​യ ക​ർ​ഷ​ക​ർ​ക്കു​ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. ര​വീ​ന്ദ്ര​ൻ, അ​ബ്ദു​ള്ള​കു​ട്ടി, ഷ​ഫീ​ഖ്, ഫൈ​സ​ൽ, ഷം​നാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.