എ​ള്ള് പെ​രു​മ നി​ല​നി​ർ​ത്താ​ൻ താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്ത്
Tuesday, February 18, 2020 10:52 PM IST
ആ​ല​പ്പു​ഴ : ഓ​ണാ​ട്ടു​ക​ര​യു​ടെ എ​ള്ളു കൃ​ഷി പാ​ര​മ്പ​ര്യം നി​ല​നി​ർ​ത്താ​ൻ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യി​ലൂ​ടെ ഒ​രു​ങ്ങു​ക​യാ​ണ് താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്ത്‌. സം​സ്ഥാ​ന​ത്ത് എ​ള്ള് കൃ​ഷി​യു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യി​രു​ന്നു ഓ​ണാ​ട്ടു​ക​ര. ഒ​രു​കാ​ല​ത്ത്. പി​ന്നീ​ട് എ​ള്ളു​കൃ​ഷി ഏ​റെ ദു​ർ​ബ​ല​മാ​യി. പ​ഴ​യ പ്രൗ​ഢി തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള യ​ത്ന​ത്തി​ലാ​ണി​പ്പോ​ൾ ഓ​ണാ​ട്ടു​ക​ര​യി​ലെ പ്ര​ധാ​ന എ​ള്ള് ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ താ​മ​ര​ക്കു​ളം.
പ​ഞ്ചാ​യ​ത്തി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ 12 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് എ​ള്ളു കൃ​ഷി ക​ർ​ഷ​ക​ർ ഉ​പേ​ക്ഷി​ച്ച​താ​ണ്. ഇ​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കാ​ർ​ഷി​ക​വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ​യും സ​ഹാ​യ​സ​ഹ​ക​ര​ണ​ത്തോ​ടെ താ​മ​ര​ക്കു​ള​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ൾ എ​ള്ളു കൃ​ഷി​ക്കാ​യി ത​യാ​റാ​യി. പ​ഞ്ചാ​യ​ത്തി​ലാ​കെ 23 ഏ​ക്ക​ർ പാ​ട​ശേ​ഖ​ര​ത്തി​ൽ വി​ത്ത് വി​ത​ച്ചി​ട്ടു​ണ്ട്. തെ​ങ്ങി​നാ​ൽ വ​യ​ൽ നെ​ല്ലു​ത്പാ​ദ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 13 ഏ​ക്ക​റി​ലും ക​ണ്ണ​നാം​കു​ഴി ആ​ര്യ നെ​ല്ലു​ത്പാ​ദ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത് ഏ​ക്ക​റി​ലു​മാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്.
പ​ഞ്ചാ​യ​ത്ത്‌ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഹെ​ക്ട​റി​ന് 7000 രൂ​പ വീ​ത​വും കൃ​ഷി വ​കു​പ്പ് 5000 രൂ​പ വീ​ത​വും ക​ർ​ഷ​ക​ർ​ക്കു ന​ൽ​കു​ന്നു. അ​മ്പ​തോ​ളം ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ലാ​ണ് കൃ​ഷി. ‌ആ​വ​ശ്യ​മാ​യ ന​ല്ല​യി​നം വി​ത്തു​ക​ൾ കൃ​ഷി​ഭ​വ​നി​ൽ നി​ന്നും സൗ​ജ​ന്യ​മാ​യി ന​ൽ​കി. വ​ള​വും സ​ബ്‌​സി​ഡി നി​ര​ക്കി​ൽ ന​ൽ​കു​ന്നു​ണ്ട്. മ​ക​ര​ക്കൊ​യ്ത്തു ക​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് എ​ള്ള് വി​ത​ച്ച​ത്. ഓ​ണാ​ട്ടു​ക​ര കാ​ർ​ഷി​ക സേ​വ​ന കേ​ന്ദ്ര​ത്തി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​ക്കാ​യി നി​ല​മൊ​രു​ക്കി. നെ​ല്ലു​കൃ​ഷി ചെ​യ്യു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മൂ​ന്നാം വി​ള​യാ​യാ​ണ് ഓ​ണാ​ട്ടു​ക​ര​യി​ൽ എ​ള്ള് കൃ​ഷി ചെ​യു​ന്ന​ത്. മൂ​ന്നു​മാ​സം വ​രെ​യാ​ണ് എ​ള്ളി​ന്‍റെ കാ​ലാ​വ​ധി. മേ​യ് മാ​സ​ത്തോ​ടെ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ക്കും.
വി​പ​ണി​യി​ൽ ഏ​റെ മൂ​ല്യ​മു​ള്ള നാ​ണ്യ​വി​ള കൃ​ഷി ചെ​യ്യു​ന്ന​തോ​ടെ ക​ർ​ഷ​ക​ർ​ക്കു മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ള്ള് കൃ​ഷി തി​രി​കെ കൊ​ണ്ടു വ​രാ​ൻ കാ​ർ​ഷി​ക​ക്ഷേ​മ ക​ർ​ഷ​ക വ​കു​പ്പും പ​ഞ്ചാ​യ​ത്തും മു​ന്നി​ട്ടി​റ​ങ്ങി​യ​പ്പോ​ൾ ക​ർ​ഷ​ക​ർ​ക്ക​തു പു​തി​യ ആ​വേ​ശ​മാ​യെ​ന്നും മി​ക​ച്ച വി​ള​വാ​ണു കൃ​ഷി​യി​ൽ നി​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് എ​ള്ളു​കൃ​ഷി വ്യാ​പി​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലു​മാ​ണെ​ന്നും താ​മ​ര​ക്കു​ളം കൃ​ഷി​ഭ​വ​ൻ കൃ​ഷി ഓ​ഫീ​സ​ർ എ​സ്. അ​ഞ്ജ​ന പ​റ​ഞ്ഞു.