പു​സ്ത​കം വി​ത​ര​ണം ചെയ്തു
Tuesday, February 18, 2020 10:54 PM IST
എ​ട​ത്വ: പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് യു​പി സ്കൂ​ൾ ലൈ​ബ്ര​റി​ക്ക് പു​സ്ത​ക വി​ത​ര​ണം ന​ട​ത്തി. ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പു​സ്ത​ക മേ​ള​യി​ൽ നി​ന്ന് സ​മാ​ഹ​രി​ച്ച പു​സ്ത​ക​ങ്ങ​ളാ​ണ് ക്ലാ​സ് ലൈ​ബ്ര​റി​യി​ലേ​ക്ക് ന​ൽ​കി​യ​ത്. സം​ഘം പ്ര​സി​ഡ​ന്‍റ് തോ​മ​സ് സേ​വ്യ​ർ മു​ൻ പ്ര​സി​ഡ​ന്‍റ് മോ​ൻ​സി ക​രി​ക്കം​പ​ള്ളി​ൽ, ക​മ്മ​റ്റി അം​ഗം ബാ​ബു സേ​വ്യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​സ്ത​കം വി​ത​ര​ണം ന​ട​ത്തി​യ​ത്. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജ​യിം​സ് മാ​ളി​യേ​ക്ക​ൽ, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ മോ​ളി​ക്കു​ട്ടി ജോ​സ​ഫ് എ​ന്നി​വ​ർ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി.