റ​വ​ന്യു​വ​കു​പ്പി​ലെ പ​ണി​മു​ട​ക്ക്: ഹാ​ജ​ർനി​ല കു​റ​വ്, ജ​നം വ​ല​ഞ്ഞു
Wednesday, February 19, 2020 10:48 PM IST
ആ​ല​പ്പു​ഴ: കേ​ര​ള റ​വ​ന്യു ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ​ണി​മു​ട​ക്കി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ പൂ​ർ​ണം. ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​ർനി​ല കു​റ​ഞ്ഞ​തോ​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തി​യ ജ​നം വ​ല​ഞ്ഞു. ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലു​ള്ള താ​ലൂ​ക്ക് ഓ​ഫീ​സ് പു​റ​ത്തു​ന​ിന്നും പൂ​ട്ടി സ​മാ​ര​നു​കൂ​ലി​ക​ൾ പോ​യ​തോ​ടെ ജോ​ലി​ക്കെ​ത്തി​യ​വ​ർ​ക്കും അ​ക​ത്തു​ക​ട​ക്കാ​നാ​യി​ല്ല. ഓഫീസ് പൂട്ടി പോയതിനെതിരെ പ്രതിഷേധ വുമുയർന്നു

ജി​ല്ല​യി​ലെ ആ​കെ​യു​ള്ള 1379 ജീ​വ​ന​ക്കാ​രി​ൽ 1291 പേ​രും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ത്തു. ജി​ല്ല​യി​ലെ ആ​കെ​യു​ള്ള 93 വി​ല്ലേ​ജാ​ഫീ​സ​ർ​മാ​രി​ൽ 92 പേ​രും പ​ണി​മു​ട​ക്കി​യ​താ​യും സ​മ​രാ​നു​കൂ​ലി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു. പ​ത്താം ശ​ന്പ​ള ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്ത വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ​ദ​വി ഉ​യ​ർ​ത്തി സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച ശ​ന്പ​ളം അ​നു​വ​ദി​ക്കു​ക, വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റു​മാ​രി​ൽ 50 ശ​ത​മാ​നം പേ​രെ ക്ല​റി​ക്ക​ൽ ത​സ്തി​ക​യി​ലേ​ക്കു​യ​ർ​ത്തി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ഫ്ര​ണ്ട് ഓ​ഫീ​സ് സം​വി​ധാ​നം ആ​രം​ഭി​ക്കു​ക, വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റു​മാ​രു​ടേ​യും ഓ​ഫീ​സ് അ​റ്റ​ന്‍റ​ഡ​ന്‍റു​മാ​രു​ടേ​യും പ്ര​മോ​ഷ​ൻ ക്വാ​ട്ടാ 25 ശ​ത​മാ​നം ആ​യി വ​ർ​ധി​പ്പി​ക്കു​ക, തു​ട​ർ​ച്ചാ​നു​മ​തി​യു​ടെ പേ​രി​ൽ ശ​ന്പ​ളം ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം ഉ​ട​ൻ ന​ൽ​കു​ക, അ​ഞ്ചു​വ​ർ​ഷം ക​ഴി​ഞ്ഞ താ​ത്കാ​ലി​ക ത​സ്തി​ക​ക​ൾ സ്ഥി​ര​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

റ​വ​ന്യു വ​കു​പ്പി​നോ​ട് ധ​ന​വ​കു​പ്പ് വ​ച്ചു പു​ല​ർ​ത്തു​ന്ന ക​ടു​ത്ത വി​വേ​ച​ന​ത്തോ​ടു​ള്ള റ​വ​ന്യു ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം കൂ​ടി​യാ​യി​രു​ന്നു പ​ണി​മു​ട​ക്ക്. ആ​റു താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ൽ അ​ന്പ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര താ​ലൂ​ക്കാ​ഫീ​സു​ക​ൾ പൂ​ർ​ണ​മാ​യി അ​ട​ഞ്ഞു കി​ട​ന്നു. ചേ​ർ​ത്ത​ല, ചെ​ങ്ങ​ന്നൂ​ർ, കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ൽ ഒ​രാ​ൾ വീ​ത​വും കു​ട്ട​നാ​ട് താ​ലൂ​ക്കി​ൽ 28 ജീ​വ​ന​ക്കാ​രും മാ​ത്ര​മേ ഹാ​ജ​രാ​യു​ള്ളു​വെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്. ക​ള​ക്ട​റേ​റ്റി​ൽ ആ​കെ​യു​ള്ള 195 പേ​രി​ൽ 25 പേ​ർ മാ​ത്ര​മാ​ണ് ഹാ​ജ​രാ​യ​തെ​ന്നാ​ണ് സ​മ​രാ​നു​കൂ​ലി​ക​ളു​ടെ ക​ണ​ക്ക്.

ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന പ​ണി​മു​ട​ക്ക് പ്ര​തി​ഷേ​ധ യോ​ഗം ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന ട്ര​ഷ​റ​ർ സ​ന്തോ​ഷ് പു​ലി​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യറ്റം​ഗം പി.​എ​സ് സ​ന്തോ​ഷ് കു​മാ​ർ, കേ​ര​ള റ​വ​ന്യു ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ. ​ഹ​രി​ദാ​സ്, ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​അ​നി​ൽ​കു​മാ​ർ, കെ​ആ​ർ​ഡി​എ​സ്എ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​സ് സൂ​ര​ജ്, സി. ​സു​രേ​ഷ് ,എം.​ആ​ർ. രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു