ര​ണ്ടു​ കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു​ പേ​ർ പി​ടി​യി​ൽ
Wednesday, February 19, 2020 10:48 PM IST
കാ​യം​കു​ളം: ര​ണ്ടു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ലാ​യി. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12മ​ണി​യോ​ടെ നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ൽ ക​ഞ്ചാ​വു​മാ​യി എ​ത്തി​യ കാ​യം​കു​ളം ചേ​രാ​വ​ള്ളി തോ​പ്പി​ൽ ത​റ​യി​ൽ അ​ൻ​വ​ർ(22), കൃ​ഷ്ണ​പു​രം ത​റ​യി​ൽ​തെ​ക്ക​തി​ൽ അ​ഖി​ൽ (30), പു​ള്ളി​ക്ക​ണ​ക്ക് കീ​രി​ക്ക​ൽ കി​ഴ​ക്കേ​തി​ൽ ഷാ​നു (20)എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി ജെ​യിം​സ് ജോ​സ​ഫി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. കാ​യം​കു​ളം എ​സ്ഐ സാ​മു​വ​ൽ, സി​പി​ഒ​മാ​രാ​യ അ​ഭി​ലാ​ഷ്, സ​ന്തോ​ഷ്, ഷാ​ജി, റെ​ജി, സ്പെ​ഷ്യ​ൽ സ്കോ​ട് ഇ​ല്യാ​സ്, ഹ​രി​കൃ​ഷ്ണ​ൻ, എ​ബി, ലി​മു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.