തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​രു​ന്ന ക​റ​വ​പ്പ​ശു​വി​ന്‍റെ കൊ​ന്പു​ക​ൾ വെ​ട്ടി
Wednesday, February 19, 2020 10:48 PM IST
ചെ​ങ്ങ​ന്നൂ​ർ: പു​ലി​യൂ​ർ​കാ​ര​യ്ക്കാ​ട്ടേ​ത്ത് കെ.​വി. മാ​ത്യു​വി(​മോ​ൻ​സി 63)ന്‍റെ പ​ശു​വി​ന്‍റെ കൊ​ന്പു​ക​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വെ​ട്ടി​മാ​റ്റി. പ​ത്തു​ലി​റ്റ​ർ പാ​ൽ ക​റ​ക്കു​ന്ന സ​ങ്ക​ര​വ​ർ​ഗ​ത്തി​ൽ പെ​ട്ട പ​ശു​വി​ന്‍റെ ര​ണ്ടു കൊ​ന്പു​ക​ളും സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മൂ​ർ​ച്ച​യേ​റി​യ ആ​യു​ധ​മു​പ​യോ​ഗി​ച്ച് മാ​ര​ക​മാ​യി വെ​ട്ടി​മു​റി​ച്ചു.
60,000 രു​പ വി​ല​മ​തി​ക്കു​ന്ന പ​ശു​വി​ന്‍റെ മൂ​ന്നാ​മ​ത്തെ പ്ര​സ​വം ക​ഴി​ഞ്ഞി​രു​ന്നു. 10 പ​ശു​ക്ക​ളെ വ​ള​ർ​ത്തി​യാ​ണ് മാ​ത്യു ഉ​പ​ജീ​വ​ന മാ​ർ​ഗം ക​ണ്ടെ​ത്തു​ന്ന​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ പ​ശു​വി​നെ ക​റ​ക്കു​ന്ന​തി​നാ​യി തൊ​ഴു​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം കാ​ണു​ന്ന​ത്. മു​റി​ഞ്ഞ കൊ​ന്പു​ക​ൾ താ​ഴെ കി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പ​ശു ചോ​ര വാ​ർ​ന്ന് തൊ​ഴു​ത്തി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു. മു​റി​വേ​റ്റ പ​ശു അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല.
പ​ശു​വി​നെ ചി​കി​ത്സി​ക്കാ​നാ​യി അയ്യായിരത്തോ​ളം രൂ​പ ഇ​തു​വ​രെ ചെ​ല​വാ​യി. പ​നി​ബാ​ധി​ച്ച് ക്ഷീ​ണി​ച്ച​തി​നാ​ൽ പാ​ൽ കു​റ​യു​ക​യും ചെ​യ്ത​താ​യി മോ​ൻ​സി പ​റ​ഞ്ഞു.
ചെ​ങ്ങ​ന്നൂ​ർ സി​ഐ​ക്ക് കൊ​ടു​ത്ത പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ചു. മു​ന്പും മാ​ത്യു​വി​ന്‍റെ വീ​ട്ടി​ൽ ​സാ​മൂ​ഹ്യ​വി​രൂ​ദ്ധ​ർ മോ​ഷ​ണ​ങ്ങ​ളും ആ​ക്ര​മ​ണ​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ണ്ട്.