അ​ന്പ​ല​പ്പു​ഴ-​പൊ​ടി​യാ​ടി റോ​ഡ് ഉ​ദ്ഘാ​ട​നം നാളെ
Wednesday, February 19, 2020 10:51 PM IST
എ​ട​ത്വ: അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ച്ച അ​ന്പ​ല​പ്പു​ഴ-​പൊ​ടി​യാ​ടി റോ​ഡ് ഉ​ദ്ഘാ​ട​നം 21ന് ​ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് പൊ​ടി​യാ​ടി ജം​ഗ്ഷ​നി​ൽ പൊ​തു​മ​രാ​മ​ത്ത്, ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. തി​രു​വ​ല്ല എം​എ​ൽ​എ മാ​ത്യു.​ടി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​വേ​ലി​ക്ക​ര എം​പി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, പ​ത്ത​നം​തി​ട്ട എം​പി ആ​ന്‍റോ ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തീ​ര​ദേ​ശ ഹൈ​വേ​യും എം​സി റോ​ഡും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന അ​ന്പ​ല​പ്പു​ഴ-​പൊ​ടി​യാ​ടി റോ​ഡ് ന​വീ​ക​ര​ണം 2017 ജൂ​ണി​ലാ​ണ് ആ​രം​ഭി​ച്ച​ത്.
24.3 കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് ആ​ദ്യ​ഘ​ട്ടം 56.60 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. പി​ന്നീ​ട് സ​ർ​ക്കാ​ർ 12.40 കോ​ടി രൂ​പ കൂ​ട്ടി ന​ൽ​കി​യി​രു​ന്നു. 560 പ്ര​വൃ​ത്തി ദി​വ​സ​ത്തി​നു​ള്ളി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ക​രാ​റി​ലെ വ്യ​വ​സ്ഥ. വെ​യി​സ്റ്റ് പ്ലാ​സ്റ്റി​ക്, റ​ബർ, ക​യ​ർ-​ഭൂ​വ​സ്ത്രം എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്. ആ​ല​പ്പു​ഴ, നീ​രേ​റ്റു​പു​റം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്ക​ലും പി​ന്നീ​ടു​ള്ള പൈ​പ്പ് പൊ​ട്ട​ലു​മാ​ണ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് കാ​ല​താ​മ​സം നേ​രി​ട്ട​ത്. റോ​ഡ് ന​വീ​ക​ര​ണോ​ദ്ഘാ​ട​നം എ​ട​ത്വാ​യി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചി​രു​ന്നു.