അ​ഴീ​ക്ക​ൽ വ​ലി​യ​ഴീ​ക്ക​ൽ ആ​ർ​ച്ച് പാ​ലം നി​ർ​മാ​ണം ഇ​ഴ​യു​ന്നു
Thursday, February 20, 2020 10:29 PM IST
കാ​യം​കു​ളം: ആ​ല​പ്പു​ഴ കൊ​ല്ലം ജി​ല്ല​ക​ളു​ടെ ക​ട​ലോ​ര മേ​ഖ​ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന അ​ഴീ​ക്ക​ൽ വ​ലി​യ​ഴീ​ക്ക​ൽ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ഇ​ഴ​യു​ന്നു. 2020 ന് ​മു​ന്പ് പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും നി​ർ​മാ​ണം ഇ​നി​യും പൂ​ർ​ത്തി​യാ​കാ​നു​ണ്ട്. പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ക​ട​ലോ​ര ജ​ന​ത​യു​ടെ നീ​ണ്ട​കാ​ല​ത്തെ കാ​ത്തി​രി​പ്പി​നാ​ണ് വി​രാ​മ​മാ​വു​ക. അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ർ​മാ​ണം വൈ​കു​ന്ന​താ​ണ് പ​ണി ഇ​ഴ​യാ​ൻ കാ​ര​ണം.

പാ​ലം പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള തീ​ര​ദേ​ശ ഹൈ​വേ​യു​ടെ തോ​ട്ട​പ്പ​ള്ളി മു​ത​ൽ ക​രു​നാ​ഗ​പ്പ​ള്ളി പ​ണി​ക്ക​ർ​ക​ട​വ് വ​രെ​യു​ള്ള ഭാ​ഗം യാ​ഥാ​ർ​ഥ്യ​മാ​കും. കൊ​ല്ലം ജി​ല്ല​യി​ലെ ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്തി​നെ​യും ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ച്ച് കാ​യം​കു​ളം കാ​യ​ലി​ന് കു​റു​കേ​യാ​ണ് പാ​ലം നി​ർ​മ്മി​ക്കു​ന്ന​ത്.

2016 ഫെ​ബ്രു​വ​രി 27ന് ​വ​ലി​യ​ഴീ​ക്ക​ലി​ൽ അ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് പാ​ല​ത്തി​ന് ത​റ​ക്ക​ല്ലി​ട്ട​ത്. 120 കോ​ടി രൂ​പ​യാ​ണ് അ​ട​ങ്ക​ൽ തു​ക. കേ​ര​ളാ റോ​ഡ് ഫ​ണ്ട് ബോ​ർ​ഡാ​ണ് നി​ർ​മാ​ണ​ത്തി​നു​ള്ള തു​ക ന​ൽ​കു​ന്ന​ത്.

ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. 815 മീ​റ്റ​ർ നീ​ള​മാ​ണ് പാ​ല​ത്തി​ന് മാ​ത്ര​മു​ള്ള​ത്. എ​ന്നാ​ൽ അ​പ്രോ​ച്ച് റോ​ഡ് ഉ​ൾ​പ്പെ​ടെ 1229 മീ​റ്റ​ർ നീ​ളം വ​രും. ന​ട​പ്പാ​ത ഉ​ൾ​പ്പെ​ടെ 13.2 മീ​റ്റ​റാ​ണ് പാ​ല​ത്തി​ന്‍റെ വീ​തി.​സു​നാ​മി ദു​ര​ന്തം ത​ക​ർ​ത്തെ​റി​ഞ്ഞ ര​ണ്ടു ഗ്രാ​മ​ങ്ങ​ളാ​ണ് ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​ഴീ​ക്ക​ലും ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​ഴീ​ക്ക​ലും.

പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ര​ണ്ടു ഗ്രാ​മ​ങ്ങ​ളും വി​ക​സ​ന​കു​തി​പ്പി​ലെ​ത്തും. കാ​യം​കു​ളം കാ​യ​ലി​നും അ​ഴി​മു​ഖ​ത്തി​നും കു​റു​കെ ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ദൈ​ർ​ഘ്യ​മു​ള്ള​താ​ണ് പു​തി​യ പാ​ലം. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ർ​ച്ച് പാ​ല​മാ​യി ഇ​ത് മാ​റും. പാ​ല​ത്തി​ന് മു​ക​ളി​ൽ നി​ന്ന് സൂ​ര്യോ​ദ​യ​വും അ​സ്ത​മ​യ​വും കാ​ണാ​ൻ പ്ര​ത്യേ​ക സം​വി​ധാ​ന​വും സ​മീ​പ​ത്താ​യി ലൈ​റ്റ് ഹൗ​സും നി​ർ​മി​ക്കു​ന്നു​ണ്ട്.