നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ചു
Thursday, February 20, 2020 10:29 PM IST
അ​ന്പ​ല​പ്പു​ഴ: കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ചു ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​മാ​കെ ഇ​രു​ട്ടി​ലാ​യി. പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ക​രൂ​ർ ഷ​മി​സെ​മി മ​ൻ​സി​ൽ ഷ​മീ​ർ (30) നെ ​നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30 ഓ​ടെ എ​സ്എ​ൻ ക​വ​ല-​ക​ഞ്ഞി​പ്പാ​ടം റോ​ഡി​ൽ കൊ​പ്പാ​റ​ക​ട​വ് ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം.

ക​ഞ്ഞി​പ്പാ​ട​ത്ത് നി​ന്നും ക​രൂ​രി​ലേ​ക്ക് ഉ​ള്ള യാ​ത്ര​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡ് അ​രി​കി​ൽ നി​ന്ന വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യും ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലൈ​ൻ ക​ന്പി​ക​ൾ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​മാ​കെ ഇ​രു​ട്ടി​ൽ ആ​കു​ക​യു​മാ​യി​രു​ന്നു.