കു​ട്ട​നാ​ടി​ന്‍റെ വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​കു​ന്നു
Thursday, February 20, 2020 10:30 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ടി​ന്‍റെ വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത് പ​തി​വാ​കു​ന്നു. മ​ങ്കൊ​ന്പ് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യു​ള്ള വൈ​ദ്യു​തി മു​ട​ക്കം മൂ​ലം ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി പ​ക​ൽ​മു​ഴു​വ​ൻ ലൈ​ൻ ഓ​ഫ് ചെ​യ്യു​ന്പോ​ൾ ഉ​പ​യോ​ക്താ​ക്ക​ളെ ഇ​ക്കാ​ര്യം മു​ൻ​കൂ​ട്ടി അ​റി​യി​ക്കു​ന്നി​ല്ല എ​ന്നാ​ണ് പ​രാ​തി. കു​ട്ട​നാ​ട്ടി​ലെ ച​ന്പ​ക്കു​ളം, കി​ട​ങ്ങ​റ തു​ട​ങ്ങി​യ സെ​ക്ഷ​നു​ക​ളി​ലെ അ​റി​യി​പ്പു​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​പ്പു ന​ൽ​കു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ​ക്കു മു​ൻ​ക​രു​ത​ലെ​ടു​ക്കാ​ൻ സ​ഹാ​യ​ക​മാ​കു​ന്നു​ണ്ട്. എ​ന്നാ​ൽ മ​ങ്കൊ​ന്പ് സെ​ക്ഷ​നി​ൽ മു​ന്ന​റി​യി​പ്പു ന​ൽ​കാ​ൻ ജീ​വ​ന​ക്കാ​ർ ത​യ്യാ​റാ​കു​ന്നി​ല്ല.

മൊ​ബൈ​ൽ ഫോ​ണ്‍ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് ഫോ​ണി​ലൂ​ടെ അ​റി​യി​പ്പു ന​ൽ​കു​ന്നു​ണ്ടെ​ന്നാ​ണ് പ​രാ​തി അ​റി​യി​ക്കു​ന്പോ​ൾ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന മ​റു​പ​ടി. എ​ന്നാ​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പ​ല മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലും വൈ​ദ്യു​തി ബി​ൽ സം​ബ​ന്ധി​ച്ചു​ള്ള അ​റി​യി​പ്പു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ട​ച്ചിം​ഗ് നീ​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ക​റ​ന്‍റു പോ​യ​ത് ജ​ന​ങ്ങ​ളെ വ​ല​ച്ചി​രു​ന്നു. ഗാ​ർ​ഹി​ക ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു പു​റ​മെ നൂ​റു​ക​ണ​ക്കി​നു തൊ​ഴി​ൽ​ശാ​ല​ക​ളെ​യും ഇ​തു നി​ശ്ച​ല​മാ​ക്കി. വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളാ​ണ് പ്ര​ദേ​ശ​ത്തു​ള്ള​ത്. ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​ട​ക്കം നൂ​റു​ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ൾ​ക്കും തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ ന​ഷ്ട​മാ​യി.

തോ​ടു​ക​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തോ​ടെ കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ​യു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ൽ നി​ന്നും പൈ​പ്പി​ലൂ​ടെ​യാ​ണ് ഭൂ​രി​ഭാ​ഗം വീ​ടു​ക​ളി​ലും വീ​ട്ടാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ രാ​വി​ലെ ത​ന്നെ വെ​ള്ളം തീ​രു​ന്ന​ത് വി​ദ്യാ​ർ​ത്ഥി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. കു​ളി​ക്കാ​നും, പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു പോ​ലും വെ​ള്ള​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.