കൊ​ണ്ട​യി​ൽ മു​ട്ടേ​ൽ പാ​ലം ത​ക​ർ​ന്നു
Thursday, February 20, 2020 10:42 PM IST
തു​റ​വൂ​ർ: നൂ​റോ​ളം കു​ടു​ബ​ങ്ങ​ളു​ടെ യാ​ത്രാ​മാ​ർ​ഗ​മാ​യ കൊ​ണ്ട​യി​ൽ മു​ട്ടേ​ൽ പാ​ലം ത​ക​ർ​ന്നു. കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലെ ഈ ​പാ​ല​ത്തി​ന്‍റെ ഇ​രു​ന്പു കു​റ്റി​ക​ളും ഷീ​റ്റും കൈ​വ​രി​ക​ളും പൂ​ർ​ണ​മാ​യും തു​രു​ന്പെ​ടു​ത്ത് ത​ക​ർ​ന്ന അ​വ​സ്ഥ​യാ​ണ്. നാ​ട്ടു​കാ​ർ ഇ​ട്ട ത​ടി​പ്പ​ല​ക​യി​ലൂ​ടെ​യാ​ണ് കു​ട്ടി​ക​ളും വ​യോ​ജ​ന​ങ്ങ​ളും ഉ​ൾ​പ​ടെ​യു​ള്ള​വ​ർ സ​ഞ്ച​രി​ക്കു​ന്ന​ത്.

കൊ​ണ്ട​യി​ൽ തു​രു​ത്തി​ൽ നി​ന്ന് ചെ​ല്ലാ​ന​ത്തേ​യ്ക്കും എ​ഴു​പു​ന്ന​യി​ലേ​യ്ക്കും പോ​കു​ന്ന​ത് ഈ ​പാ​ല​ത്തി​ലൂ​ടെ​യാ​ണ്. ഇ​തി​നോ​ട​കം നി​ര​വ​ധി പേ​രാ​ണ് ഈ ​പാ​ല​ത്തി​ൽ നി​ന്ന് താ​ഴെ വീ​ണ് പ​രി​ക്കേ​റ്റി​ട്ടു​ള്ള​ത്. പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്പോ​ൾ പ​രി​സ​ര​വാ​സി​ക​ൾ ഓ​ടി എ​ത്തി ര​ക്ഷി​ക്കു​ക​യാ​ണ് പ​തി​വ്.

പ്ര​ദേ​ശ​വാ​സി​ക​ൾ ന​ട​ത്തി​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ​യും പ്ര​തി​ഷേ​ധ​ത്തേ​യും ഫ​ല​മാ​യി കൊ​ണ്ട​യി​ൽ പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് ഒ​രു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും പാ​ല​ത്തി​ന്‍റെ പ​ണി ഇ​തു​വ​രേ​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല.

അ​ടി​യ​ന്തി​ര​മാ​യി കൊ​ണ്ടേ​ൽ മു​ട്ടേ​പ്പാ​ലം പു​തു​ക്കി​പ്പ​ണി​ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​വാ​നു​ള്ള ന​ട​പ​ടി കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.