നാ​ട​ൻ​പാ​ട്ട് മ​ത്സ​രം
Thursday, February 20, 2020 10:45 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ജി​ല്ല യു​വ​ജ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ സ്മ​ര​ണാ​ർ​ഥം മ​ണി​നാ​ദം എ​ന്ന പേ​രി​ൽ നാ​ട​ൻ​പാ​ട്ട് ജി​ല്ലാ​ത​ല മ​ത്സ​രം കൊ​മ്മാ​ടി യു​വ​ജ​ന വാ​യ​ന​ശാ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​റ്റി. മാ​ത്യൂ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് ജി​ല്ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ടി. ജി​സ് മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​സ്.​ബി. ബീ​ന, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ കെ.​ജെ. പ്ര​വീ​ണ്‍, മാ​ലൂ​ർ ശ്രീ​ധ​ര​ൻ, കൊ​മ്മാ​ടി യു​വ​ജ​ന വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി കെ.​ജെ. പ്രീ​ത്, പ്ര​സി​ഡ​ന്‍റ് വി. ​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ യ​ഥാ​ക്ര​മം മു​ഹ​മ്മ എ​സ്.​എ​ൻ. ജം​ഗ്ഷ​ൻ, മ​ഞ്ജു നാ​ദം ക്ല​ബ്, റെ​ഡ് ഇ​ൻ​ഡ്യ​ൻ​സ് എ​ന്നീ ക്ല​ബു​ക​ൾ​ക്ക് ല​ഭി​ച്ചു. സ​മ്മാ​ന ദാ​നം വി​ധി​ക​ർ​ത്താ​ക്ക​ളാ​യ ത​ക​ഴി ജ​യ​ച​ന്ദ്ര​ൻ, പ്ര​ദീ​പ് പാ​ണ്ട​നാ​ട് എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു. ഒ​ന്നാം സ്ഥാ​നം നേ​ടി​യ​വ​ർ മാ​ർ​ച്ച് ആ​റി​ന് ചാ​ല​ക്കു​ടി​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.