വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പി​ന് സ്വീ​ക​ര​ണ​വും പ​ര​സ്യ​വ​ണ​ക്ക​വും
Saturday, February 22, 2020 10:21 PM IST
ആ​ല​പ്പു​ഴ: പൂ​ന്തോ​പ്പ് സെ​ന്‍റ് ഫ്രാ​ൻ​സീ​സ് അ​സീ​സി ദേ​വാ​ല​യ​ത്തി​ൽ 26നു ​രാ​വി​ലെ ആ​റ​ര​യ്ക്ക് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് സ്വീ​ക​രി​ച്ച് പൂ​ന്തോ​പ്പ് പ​ള്ളി​യി​ൽ പ്ര​തി​ഷ്ഠി​ച്ച് വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​ന്പ​തോ​ടെ യാ​ത്ര​യാ​കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ദി​വ്യ​ബ​ലി, ആ​രാ​ധ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, ജ​പ​മാ​ല എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.

പൂ​ന്തോ​പ്പ് പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ണ്ണാം​തു​രു​ത്തി​ൽ, ആ​ല​പ്പു​ഴ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഓ​ർ​ഫ​നേ​ജ് ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ അ​റോ​ജ്, പാ​തി​ര​പ്പ​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ക​രി​ത്തോ​ട​ത്ത്, ഫാ. ​ലി​ജു ശൗ​ര്യാം കു​ഴി​യി​ൽ ഒ​എ​ഫ് എം ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കു​ന്ന സം​യു​ക്ത ക​മ്മി​റ്റി​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കു​ക. രാ​ത്രി പ​ത്തു​മു​ത​ൽ രാ​വി​ലെ ആ​റു​വ​രെ ന​ട​ക്കു​ന്ന രാ​ത്രി ആ​രാ​ധ​ന​യി​ൽ വൈ​ദി​ക​ർ, സി​സ്റ്റേ​ഴ്സ്, അ​ല്മാ​യ​ർ പ്രാ​ർ​ഥ​നാ ഗ്രൂ​പ്പു​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും. ഗാ​യ​ക​സം​ഘം സ​ജീ​വ​മാ​യു​ണ്ടാ​കും.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ആ​ല​പ്പു​ഴ ബി​ഷ​പ് ഡോ. ​ജെ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്കും. ഉ​ച്ച​യ്ക്ക് ഒ​ന്നു​മു​ത​ൽ വൈ​കു​ന്നേ​രം എ​ട്ടു​വ​രെ നേ​ർ​ച്ച​ഭ​ക്ഷ​ണ​വു​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജേ​ക്ക​ബ് വ​ള്ളി​കാ​ട്, അ​നി​ൽ കോ​നാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.