പെ​ണ്‍​ക​രു​ത്ത് നാ​ട്ടു​കാ​ർ അ​റി​ഞ്ഞു! 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​റേ​ക്ക​ർ പാ​ട​ശേ​ഖ​രം കൃ​ഷി​ക്ക് ത​യാ​ർ
Saturday, February 22, 2020 10:21 PM IST
ചേ​ർ​ത്ത​ല: എ​ന്താ​ണ് പെ​ണ്‍​ക​രു​ത്തെന്ന് ത​ണ്ണീ​ർ​മു​ക്ക​ത്തെ നാ​ട്ടു​കാ​ർ അ​റി​ഞ്ഞു. 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​റേ​ക്ക​ർ പാ​ട​ശേ​ഖ​രം ക്യ​ഷി​യോ​ഗ്യ​മാ​ക്കി​യാ​ണ് ഇ​വ​ർ ശ്ര​ദ്ധേ​യ​മാ​യ​ത്. പ​തി​ന​ഞ്ച് വ​ർ​ഷ​ത്തി​നു മേ​ലാ​യി ത​രി​ശു കി​ട​ന്ന ആ​റേ​ക്ക​റി​നു മേ​ൽ വ​രു​ന്ന മ​ങ്കു​ഴി​ക്കു​രി പാ​ട​ശേ​ഖ​ര​വും അ​നു​ബ​ന്ധ സ്ഥ​ല​ങ്ങ​ളും മു​ന്നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ൾ 48 മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് കൃഷി യോ​ഗ്യ​മാ​ക്കി​യ​ത്. ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ത​രി​ശു​ര​ഹി​ത പ​ദ്ധ​തി പ്ര​കാ​രം 55ഏ​ക്ക​റു​ള​ള പോ​തി​മം​ഗ​ലം പാ​ട​ശേ​ഖ​രം ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് കൃഷി​ക്കു യോ​ഗ്യ​മാ​ക്കി​യ​ത്. ത​രി​ശു​ര​ഹി​ത പു​ര​യി​ടം ല​ക്ഷ്യം വെ​ച്ചു​കൊ​ണ്ടു​ള​ള പു​ന​ർ​ജ​നി പ​ദ്ധ​തി പ്ര​കാ​രം 25 പ​ച്ച​ക്ക​റി​ക​ളും ക​പ്പ​കൊ​ന്പു​ക​ളും വാ​ഴ​വി​ത്തും ന​ട്ട് ന​ൽ​കു​ന്ന ത​രി​ശു ര​ഹ​തി പ​ദ്ധ​തി​യ്ക്കാ​യി പ​ഞ്ചാ​യ​ത്ത് 13 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

മ​ങ്കു​ഴി​ക്ക​രി പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ത​രി​ശു​ര​ഹി​ത പ​ദ്ധ​തി​യു​ടെ വി​ത്തു​വി​ത​ച്ച് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​യ​ർ, വെ​ണ്ട, എ​ള്ള്, പ​ട​വ​ലം, ചീ​ര, പീ​ച്ചി​ൽ, വെ​ള​ള​രി, ത​ക്കാ​ളി തു​ട​ങ്ങി സ​മി​ശ്ര കൃഷി​ക്കാ​ണ് പ​തി​നെ​ട്ടോ​ളം വ​രു​ന്ന ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃഷി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ​സ്. ജ്യോ​തി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​തം സ​മി​തി അ​ധ്യ​ക്ഷ​മാ​രാ​യ ര​മാ​മ​ദ​ന​ൻ, ബി​നി​ത മ​നോ​ജ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം​ങ്ങ​ളാ​യ പി.​എ​ൻ. സ​ന​ജ, ര​മേ​ശ് ബാ​ബു, വാ​ര​നാ​ട് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​കെ പ്ര​സ​ന്ന​ൻ, ക്യ​ഷി ഓ​ഫീ​സ​ർ പി. ​സ​മീ​റ, ദീ​പ, ക​ണ്‍​വീ​ന​ർ ക്യ​ഷ്ണ​ൻ​നാ​യ​ർ, മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡി. ​ല​തി​മോ​ൾ, ര​ഹ​ന, കി​ഷോ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.