സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ളി​ൽ മെ​ഗാ അ​ദാ​ല​ത്ത്
Saturday, February 22, 2020 10:21 PM IST
ആ​ല​പ്പു​ഴ: ആ​ധാ​ര​ത്തി​ൽ വി​ല കു​റ​ച്ചു​കാ​ണി​ച്ച​ത് മൂ​ലം ഇ​നി​യും പ​ണ​മ​ട​യ്ക്കാ​ൻ കു​ടി​ശി​ക വ​രു​ത്തി​യി​ട്ടു​ള്ള അ​ണ്ട​ർ വാ​ലു​വേ​ഷ​ൻ കേ​സു​ക​ൾ തീ​ർ​പ്പു​ക​ല്പി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ 20 സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ളി​ൽ മെ​ഗാ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു. ഫെ​ബ്രു​വ​രി 25ന് ​രാ​വി​ലെ 10മു​ത​ലാ​ണ് അ​ദാ​ല​ത്ത്. ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ അ​ന്നേ​ദി​വ​സം അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു കു​റ​വ് മു​ദ്ര​യു​ടെ 70 ശ​ത​മാ​ന​വും ഫീ​സ് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി കു​റ​വ് മു​ദ്ര​വി​ല​യു​ടെ 30 ശ​ത​മാ​നം മാ​ത്രം പ​ണ​മ​ട​ച്ച് തു​ട​ർ​ന്നു​ള്ള ജ​പ്തി ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക​ണ​മെ​ന്ന് ജി​ല്ല ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) അ​റി​യി​ച്ചു. ഫോ​ണ്‍: 04772253257.