പ​രാ​ധീ​ന​ത​യി​ൽ ആ​ല​പ്പു​ഴ ഇ​എ​സ്ഐ ആ​ശു​പ​ത്രി
Saturday, February 22, 2020 10:24 PM IST
ആ​ല​പ്പു​ഴ: ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​തെ ആ​ല​പ്പു​ഴ ക​ട​പ്പു​റ​ത്തെ ഇ​എ​സ്ഐ ആ​ശു​പ​ത്രി. പ​രാ​ധീ​ന​ത​ക​ളി​ൽ നീ​ങ്ങു​ന്ന ആ​ശു​പ​ത്രി​യി​ൽ ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം ഏ​റെ പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു. മു​ൻ കാ​ല​ങ്ങ​ളേ​ക്കാ​ളും രോ​ഗി​ക​ൾ കൂ​ടി​യ​തോ​ടെ ആ​ശു​പ​ത്രി​യു​ടെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ന്ന​ത് ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ്. രോ​ഗി​ക​ൾ​ക്കു​ണ്ടാ​കു​ന്ന പ്ര​യാ​സം കൂ​ടാ​തെ നി​ല​വി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് അ​ധി​ക​ഭാ​ര​മാ​ണ് ഇ​തു മൂ​ല​മു​ള്ള മ​റ്റൊ​രു പ്ര​ശ്നം. കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ വേ​ണ​മെ​ന്ന് കാ​ണി​ച്ച് സ​ർ​ക്കാ​രി​ന് പ്രൊ​പ്പോ​സ​ൽ ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ട്ടി​ല്ല.

ഗ്രേ​ഡ്-​ഒ​ന്ന്, ഗ്രേ​ഡ്- ര​ണ്ട് ത​സ്തി​ക​ക​ളി​ലാ​ണ് ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം കൂ​ടു​ത​ലു​ള്ള​ത്. ദി​വ​സേ​ന 300 ഓ​ളം രോ​ഗി​ക​ൾ ഒ​പി​യി​ൽ എ​ത്തു​ന്ന ഈ ​ആ​ശു​പ​ത്രി​യി​ൽ എ​ത്ര തി​ര​ക്കു​ണ്ടാ​യാ​ലും ഒ​രു ജീ​വ​ന​ക്കാ​ര​നെ പോ​ലും നി​ർ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. 55 കി​ട​ക്ക​ക​ൾ ഉ​ള്ള​തി​ൽ 85 ശ​ത​മാ​ന​ത്തോ​ളം കി​ട​പ്പു​രോ​ഗി​ക​ൾ എ​പ്പോ​ഴു​മു​ണ്ടാ​കും.

അ​റ്റ​ൻ​ഡ​ർ, തീ​യേ​റ്റ​ർ അ​സി​സ്റ്റ​ന്‍റ്, ഇ​സി​ജി ടെ​ക്നീ​ഷ്യ​ൻ, ലാ​ബ് ടെ​ക്നീ​ഷ്യ​ൻ, കു​ക്കിം​ഗ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​ർ തീ​രെ കു​റ​വാ​ണ്. സ്ഥി​രം ലാ​ബ് ടെ​ക്നീ​ഷ്യ​ൻ ഇ​ല്ല. കു​റേ നാ​ളു​ക​ളാ​യി ക​രാ​ർ വ്യ​വ​സ്ഥ​യി​ലാ​ണ് ലാ​ബ് ടെ​ക്നീ​ഷ്യ​ൻ ജോ​ലി ചെ​യ്യു​ന്ന​ത്. അ​തും ഉ​ച്ച​വ​രെ മാ​ത്രം. ഇ​വി​ടെ മു​ഴു​വ​ൻ സ​മ​യ​വും ആ​ളെ വേ​ണ്ട​താ​ണ്. ആ​ശു​പ​ത്രി ആ​രം​ഭി​ച്ച​പ്പോ​ൾ മു​ത​ലു​ള്ള സ്റ്റാ​ഫ് പാ​റ്റേ​ണ്‍ ആ​ണ് ഇ​പ്പോ​ഴും ഇ​വി​ടെ അ​നു​വ​ർ​ത്തി​ക്കു​ന്ന​ത്.

ലേ​ബ​ർ റൂ​മി​ൽ മു​ഴു​വ​ൻ സ​മ​യ​വും ആ​ളു വേ​ണ്ടി​ട​ത്ത് ഉ​ച്ച വ​രെ ഒ​രാ​ൾ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും അ​വ​ശ്യം വേ​ണ്ട സൗ​ക​ര്യം കാ​ണി​ച്ചും പ​ല​ത​വ​ണ പ്രൊ​പ്പോ​സ​ൽ ന​ൽ​കി​യെ​ങ്കി​ലും സ​ർ​ക്കാ​ർ ക​നി​ഞ്ഞി​ട്ടി​ല്ല. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം ആ​രം​ഭി​ക്കാ​നി​രി​ക്കേ ഇ​വി​ടേ​ക്കും ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത​ത് പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു. രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ പു​തി​യ ബ്ലോ​ക്ക് അ​നു​വ​ദി​ച്ചി​ട്ടുണ്ട്. ലാ​പ്രോ​സ്കോ​പി​ക് ശ​സ്ത്ര​ക്രി​യ ഉ​ൾപ്പെ​ടെ​യു​ള്ള വി​വി​ധ ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ മാ​ത്രം യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ല. അ​ധി​ക​ജോ​ലി​ഭാ​രം നി​ല​വി​ലെ ജീ​വ​ന​ക്കാ​രി​ൽ ക​ടു​ത്ത സ​മ്മ​ർ​ദ​മു​ണ്ടാ​ക്കു​ന്നു​ണ്ട്. ല​ബോ​റ​ട്ട​റി​യി​ലേ​ക്കും ഓ​പ്പ​റേ​ഷ​ൻ തീ​യേ​റ്റ​റി​ലേ​ക്കും ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​യെ​ങ്കി​ലും എ​സി ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​വ സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഓ​പ്പ​റേ​ഷ​ൻ തീ​യേ​റ്റ​റി​ൽ ഇ​പ്പോ​ഴു​ള്ള എ​സി കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​മി​ല്ല.

ഇ​എ​സ്ഐ കോ​ർ​പ​റേ​ഷ​നി​ൽ നി​ന്നു​ള്ള ഫ​ണ്ടി​ന്‍റെ കാ​ല​താ​മ​സ​മാ​ണ് ഇ​തി​നു ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​ത്. ദീ​ർ​ഘ​നാ​ളാ​യി കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന ആ​ശു​പ​ത്രി പ​രി​സ​രം വൃ​ത്തി​യാ​ക്കാ​നും കെ​ട്ടി​ട​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കു​മാ​യി ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത് മാ​ത്ര​മാ​ണ് ആ​ശ്വാ​സം.