ഹ​ർ​ത്താ​ൽ: അ​ന്പ​ല​പ്പു​ഴ​യി​ൽ ബ​സ് ത​ട​ഞ്ഞ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
Sunday, February 23, 2020 9:49 PM IST
ആ​ല​പ്പു​ഴ/​അ​ന്പ​ല​പ്പു​ഴ: ദ​ലി​ത് സം​ഘ​ട​ന​ക​ൾ ഇ​ന്ന​ലെ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ജി​ല്ല​യി​ൽ ശാ​ന്ത​വും സ​മാ​ധാ​ന​പ​ര​വു​മാ​യി​രു​ന്നു. അ​തേ​സ​മ​യം അ​ന്പ​ല​പ്പു​ഴ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ചെ​ങ്ങ​ന്നൂ​രി​ലും ര​ണ്ടു​പേ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വ​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച ദി​ന​മാ​യ​തി​നാ​ൽ പ​തി​വു​പോ​ലെ ക​ട​ക​ന്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു കി​ട​ന്നു. ആ​ല​പ്പു​ഴ, ഹ​രി​പ്പാ​ട്, മാ​വേ​ലി​ക്ക​ര എ​ന്നി​വ​ട​ങ്ങ​ളി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​തി​രു​ന്ന​ത് ജ​ന​ത്തെ വ​ല​ച്ചു. എ​ന്നാ​ൽ ക​ഐ​സ്ആ​ർ​ടി​സി​യും ജ​ല​ഗ​താ​ഗ​ത വ​കു​പ്പും സ​ർ​വീ​സ് ന​ട​ത്തി. ഹൗ​സ്ബോ​ട്ടു​ക​ൾ പ​തി​വു​പോ​ലെ സ​ർ​വീ​സ് ന​ട​ത്തി​യ​തി​നാ​ൽ വി​ദേ​ശീ​യ​ര​ട​ക്ക​മു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. ന​ഗ​ര​ങ്ങ​ളി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ട​ക​ന്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ന്നു.
അ​ന്പ​ല​പ്പു​ഴ​യി​ൽ ഹ​ർ​ത്താ​ലി​ന്‍റെ പേ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ ദ​ലി​ത് നേ​താ​വ് ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. ദ​ളി​ത് സ​ഭാ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ ആ​ല​പ്പാ​ട് വീ​ട്ടി​ൽ സൂ​ര്യ​കു​മാ​ർ (44) അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് കൊ​പ്പാ​റ ക​ട​വ് ക​ണ്ട​ത്തി​ൽ പ​റ​ന്പി​ൽ പ്ര​സാ​ദ് (64), കൊ​പ്പാ​റ​ക്ക​ട​വ് കു​ന്ന​ത്ത് വീ​ട്ടി​ൽ കു​ഞ്ഞു​മോ​ൻ (53), അ​ന്പ​ല​പ്പു​ഴ തെ​ക്ക് നാ​ലാം വാ​ർ​ഡി​ൽ പ​ഞ്ചാ​യ​ത്ത് മു​ട്ടേ​ൽ ര​വി​പു​രം വീ​ട്ടി​ൽ ര​തീ​ഷ് ച​ന്ദ്ര​ൻ (42) എ​ന്നി​വ​രെ​യാ​ണ് അ​ന്പ​ല​പ്പു​ഴ എ​സ്ഐ ലൈ​സാ​ദ് മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. രാ​വി​ലെ 7.30 ഓ​ടെ ദേ​ശീ​യ പാ​ത​യി​ൽ എ​സ്എ​ൻ ക​വ​ല ഭാ​ഗ​ത്ത് ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ളാ​യ ഇ​വ​ർ യാ​ത്ര​ക്കാ​രു​മാ​യി പോ​യ കെ​എ​സ്ആ​ർ​ടി സി ​ബ​സ് ത​ട​ഞ്ഞി​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​ട്രോ​ളി​ഗ് ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി അ​റ​സ്റ്റ് ചെ​യ്ത് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷം ജാ​മ്യ​ത്തി​ൽ വി​ട്ടു.
ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ബ​സു​ക​ൾ പൂ​ർ​ണ​മാ​യും നി​ര​ത്തി​ല​റ​ങ്ങാ​ഞ്ഞ​ത് യാ​ത്ര​ക്ലേ​ശ​ത്തി​ന് ഇ​ട​യാ​ക്കി. ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ൾ അ​ധി​ക സ​ർ​വീ​സ് ന​ട​ത്താ​തി​രു​ന്ന​തും ജ​ന​ത്തെ ബു​ദ്ധി​മു​ട്ടി​ച്ചു. അ​ന്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ, മ​ണ്ണ​ഞ്ചേ​രി, മു​ഹ​മ്മ, ചേ​ർ​ത്ത​ല, ക​ല​വൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ലേ​യ്ക്കു​ള്ള സ്വ​കാ​ര്യ ബ​സു​ക​ൾ ഒ​ന്നും ത​ന്നെ സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യി​ല്ല. ഹ​രി​പ്പാ​ട്, മാ​വേ​ലി​ക്ക​ര എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നു വി​വി​ധ പ്ര​ദേ​ശ​ത്തേ​യ്ക്കു സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ഒ​റ്റ സ്വ​കാ​ര്യ ബ​സു പോ​ലും ഇ​ന്ന​ലെ നി​ര​ത്തി​ല​റ​ങ്ങി​യി​ല്ല. മ​റ്റ് പ്ര​ദേ​ങ്ങ​ളി​ൽ മു​ഴു​വ​ൻ ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. സ്വ​കാ​ര്യ ബ​സു​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ക​ഐ​സ്ആ​ർ​ടി​സി ചി​ല സ​ർ​വീ​സു​ക​ൾ വെ​ട്ടി​കു​റ​ക്കു​ക പ​തി​വാ​ണ്. ഇ​ന്ന​ലെ​യും സാ​ധാ​ര​ണ പോ​ലെ ഈ ​സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. എ​ന്നാ​ൽ ക​ള​ക്ഷ​നെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന നി​ല​പാ​ട് ആ​ണ് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രു​ടെ മ​റു​പ​ടി. ജ​ഗ​താ​ഗ​ത വ​കു​പ്പ് പ​തി​വ് സ​ർ​വീ​സു​ക​ൾ ന​ട​ത്തി. കു​ട്ട​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി.