പു​ഞ്ച​ക്കൃ​ഷി വി​ള​വെ​ടു​പ്പ്, നെ​ഞ്ചി​ടി​പ്പോ​ടെ ക​ർ​ഷ​ക​ർ
Sunday, February 23, 2020 9:54 PM IST
എ​ട​ത്വ: പു​ഞ്ച​ക്കൃ​ഷി​ക്കു​ള്ള വി​ള​വെ​ടു​പ്പ് അ​ടു​ക്കു​ന്ന​തോ​ടെ നെ​ഞ്ചി​ടി​പ്പോ​ടെ ക​ർ​ഷ​ക​ർ. ചൂ​ട് ക​ന​ക്കു​ന്ന​തും നെ​ൽ​ക്ക​തി​രു​ക​ൾ ക​രി​യു​ന്ന​തു​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് നെ​ഞ്ചി​ടി​പ്പു​കൂ​ടാ​ൻ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. സൂ​ര്യ​ന്‍റെ ചൂ​ടു​ദി​നം പ്ര​തി​യെ​ന്നോ​ണം കൂ​ടു​ന്ന​തും, കൂ​ടാ​തെ ഉ​പ്പു​വെ​ള്ളം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കു ക​യ​റു​ന്ന​തും ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കൃ​ഷി നാ​ശ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​യി​ട്ടു​മു​ണ്ട്.

ബാ​ങ്കു​ക​ളി​ൽ നി​ന്നും വാ​യ്പ​യെ​ടു​ത്തും, കൊ​ള്ള​പ​ലി​ശ​യ്ക്കു പ​ണം ക​ണ്ടെ​ത്തി​യു​മാ​ണ് ഇ​ത്ത​വ​ണ​യും ക​ർ​ഷ​ക​ർ കൃ​ഷി ഇ​റ​ക്കി​യി​ട്ടു​ള്ള​ത്. കൃ​ഷി ന​ശി​ച്ചാ​ൽ ആ​ത്മ​ഹ​ത്യ അ​ല്ലാ​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. പാ​ട്ട​ത്തി​നു കൃ​ഷി​യി​റ​ക്കി​യ​വ​ർ​ക്ക് പാ​ട്ട​ക്കാ​ശും കൂ​ടി ക​ണ്ടെ​ത്തേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. പ്ര​ള​യാ​ന​ന്ത​രം ഹെ​ക്ട​റി​ന് 10 ട​ണ്‍ നെ​ല്ലു വ​രെ ക​ർ​ഷ​ക​ർ​ക്ക് കി​ട്ടീ​യി​രു​ന്നു. അ​ത് ഇ​ത്ത​വ​ണ​ത്തെ പു​ഞ്ച​ക്കൃ​ഷി​യി​ൽ നി​ന്ന് ഏ​ഴു ട​ണ്‍​വ​രെ നെ​ല്ല് ല​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ജി​ല്ല​യി​ൽ 24526 ഹെ​ക്ട​റി​ലാ​ണ് പു​ഞ്ച​കൃ​ഷി ഇ​റ​ക്കി​യ​ത്. ഇ​ത്ത​വ​ണ വി​ത്തെ​റി​യേ​ണ്ട വേ​ള​യി​ൽ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ൽ മ​ഴ തി​മി​ർ​ത്ത് പെ​യ്ത​തോ​ടെ മി​ക്ക​പാ​ട​ങ്ങ​ളും പു​ഞ്ച​കൃ​ഷി​യി​ൽ നി​ന്നും പി​ൻ​മാ​റു​ക​യാ​യി​രു​ന്നു അ​തോ​ടെ ഇ​ത്ത​വ​ണ​ത്തെ പു​ഞ്ച കൃ​ഷി

19526 ഹെ​ക്ട​റി​ൽ ഒ​തു​ങ്ങു​ക​യും ചെ​യ്തു. ചൂ​ട് ക​ന​ക്കു​ന്ന​തോ​ടെ മ​ണ്ണി​ൽ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ക്കും. പ്ര​ള​യാ​ന​ന്ത​രം മ​ണ്ണി​ന്‍റെ ഫ​ല​പു​ഷ്ടി കൂ​ടി​യി​രു​ന്നു. ആ​റു​ക​ളി​ലേ​യും, മ​റ്റ് ജ​ല​സ്രോ​ത​സു​ക​ളി​ലേ​യും ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി താ​ഴു​ന്ന​തും കാ​യ​ലു​ക​ളി​ൽ ഉ​പ്പു​ര​സം കൂ​ടി​യ​തും കാ​ര​ണം കു​ട്ട​നാ​ട്ടി​ൽ മ​ണ്ണി​ന്‍റെ പി​എ​ച്ച് നി​ല 3 നും 4 ​നും ഇ​ട​യി​ലാ​യി പി.​എ​ച്ച് നി​ല 5.5 നും 6.5 ​നു​മി​ട​യി​ലാ​ണ് നി​ൽ​ക്കേ​ണ്ട​ത്. ചൂ​ടു കൂ​ടു​ന്പോ​ൾ നെ​ൽ​മ​ണി​യെ പൊ​തി​ഞ്ഞു​നി​ൽ​ക്കു​ന്ന ഇ​ല​ക​ൾ ക​രി​ഞ്ഞ് പ​തി​രു​കൂ​ടു​മെ​ന്നും വി​ള​വെ​ടു​പ്പു വ​രെ ഈ ​ഇ​ല​ക​ൾ പ​ച്ച​യാ​യി നി​ൽ​ക്ക​ണ​മെ​ന്നു​മാ​ണ് കൃ​ഷി ഉ​ദ്ദ്യോ​ഗ​സ്ത​രു​ടെ വാ​ദം. വെ​യി​ലി​നോ​ടൊ​പ്പം മ​ണ്ണി​ലെ പു​ളി​ര​സം കൂ​ടു​ന്ന​തും കൃ​ഷി​യെ നാ​ശ​ത്തി​ലേ​ക്ക് എ​ത്തി​ക്കും. പാ​ട​ത്തെ ഉ​പ്പു​വെ​ള്ളം മാ​റ്റി പ​ക​രം ശു​ദ്ധ​ജ​ല ല​ഭ്യ​ത​ക്ക് മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ സ്വീ​ക​രീ​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.