സെ​ൻ​സ​സ്: പ​രി​ശീ​ല​ന​പ​രി​പാ​ടി ഇ​ന്നും നാ​ളെ​യും
Sunday, February 23, 2020 9:54 PM IST
ആ​ല​പ്പു​ഴ: ഭാ​ര​ത സെ​ൻ​സ​സ് 2021ന്‍റെ ഒ​ന്നാം ഘ​ട്ട​ത്തി​ന് വേ​ണ്ടി ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ജി​ല്ലാ സെ​ൻ​സ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ത​ഹ​സി​ൽ​ദാ​ർ​മാ​ർ, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​മാ​ർ തു​ട​ങ്ങി​യ ചാ​ർ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്കും, സെ​ൻ​സ​സ് ക്ലാ​ർ​ക്കു​മാ​ർ​ക്കും ഉ​ള്ള ദ്വി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി ജി​ല്ലാ പ്ലാ​നിം​ഗ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ഇ​ന്നും നാ​ളെ​യും ന​ട​ക്കും.
സെ​ൻ​സ​സ് പ്ര​ക്രി​യ, ചോ​ദ്യ​ങ്ങ​ൾ, വി​വി​ധ സെ​ൻ​സ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ, 1948ലെ ​സെ​ൻ​സ​സ് ആ​ക്ടും 1990ലെ ​സെ​ൻ​സ​സ് റൂ​ളും മൊ​ബൈ​ൽ ആ​പ്പ്, സെ​ൻ​സ​സ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് പോ​ർ​ട്ട​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​യി​രി​ക്കും പ​രി​ശീ​ല​നം. ഓ​രോ ക​ണ​ക്കെ​ടു​പ്പി​ന്‍റെ​യും ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ൾ​ക്ക് പ്ര​ധാ​ന പ​ങ്കു​ണ്ട്. അ​തി​നാ​ൽ, സെ​ൻ​സ​സി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും ത​ങ്ങ​ളു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ൽ കൃ​ത്യ​മാ​യി പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.