ഓ​ണ​ത്തി​നു മു​ന്പ് സം​സ്ഥാ​ന​ത്തെ 20,000 കി​ലോ​മീ​റ്റ​ർ തോ​ടു​ക​ൾ വൃ​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി തോ​മ​സ് ഐ​സ​ക്
Monday, February 24, 2020 10:54 PM IST
ആ​ല​പ്പു​ഴ: ഓ​ണ​ത്തി​നു മു​ന്പ് സം​സ്ഥാ​ന​ത്തെ 20,000 കി​ലോ​മീ​റ്റ​ർ തോ​ടു​ക​ൾ വൃ​ത്തി​യാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ന്ന് ധ​ന-​ക​യ​ർ മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്. മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ക​രി​ക്കാ​ട് തോ​ടി​ന്‍റെ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. വ​രാ​നി​രി​ക്കു​ന്ന​ത് മാ​റ്റ​ത്തി​ന്‍റെ വ​ർ​ഷ​മാ​യി​രി​ക്കും. മു​ന്പെ​ങ്ങും ക​ണ്ടി​ട്ടി​ല്ലാ​ത്ത വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി വ​രു​ന്ന​ത്. അ​ത്ത​രം വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ റോ​ഡു വൃ​ത്തി​യാ​ക്ക​ൽ പോ​ലെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് തോ​ടു വൃ​ത്തി​യാ​ക്ക​ലും. ഇ​തി​നു സ​ർ​ക്കാ​റി​നൊ​പ്പം പ​ഞ്ചാ​യ​ത്തു​ക​ളും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ൻ തോ​ടു​ക​ളും തൊ​ഴി​ലു​റ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി വൃ​ത്തി​യാ​ക്കു​ന്ന​തി​നൊ​പ്പം തോ​ടി​ന്‍റെ ഭി​ത്തി​ ക​യ​ർ ഭൂ​വ​സ്ത്രം കെ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി ആ​രും ബു​ദ്ധി​മു​ട്ട​രു​ത്. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ മൂ​ന്നു​കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ൾ മാ​ർ​ച്ച് ഒ​ന്നി​ന് ആ​രം​ഭി​ക്കു​മെ​ന്നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡി. ​പ്രി​യേ​ഷ്കു​മാ​ർ പ​റ​ഞ്ഞു. ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി റൂ​ർ​ബ​ൻ പ​ദ്ധ​തി​പ്ര​കാ​രം 88 ല​ക്ഷം രൂ​പ​യാ​ണ് തോ​ടു ന​വീ​ക​ര​ണ​ത്തി​നാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്.
ച​ട​ങ്ങി​ൽ ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​മ​ധു , ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജ​മീ​ല പു​രു​ഷോ​ത്ത​മ​ൻ, സ​ന്ധ്യാ​ ബെ​ന്നി, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. ര​മ​ണ​ൻ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ബി. സു​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.