ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണ​വും രോ​ഗീ ബ​ന്ധു സം​ഗ​മ​വും
Monday, February 24, 2020 10:54 PM IST
ചെ​ങ്ങ​ന്നൂ​ർ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള പാ​ണ്ട​നാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എം.​പി. മു​ര​ളീ​ധ​ര​ൻ​നാ​യ​രു​ടെ സ്മ​ര​ണാ​ർ​ഥം എ​ട്ടു​പ​ഞ്ചാ​യ​ത്തു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സെ​ക്ക​ൻ​ഡ​റി ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണ​വും രോ​ഗീ​ബ​ന്ധു സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​ന്നു ന​ട​ക്കും.
രാ​വി​ലെ 9.30ന് ​ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നി​ലു​ള്ള അ​രി​യു​ണ്ണി​ശേ​രി എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. അ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.