വി​ര​ന​ശീ​ക​ര​ണ ഗു​ളി​ക​വി​ത​ര​ണം ഇ​ന്ന്
Monday, February 24, 2020 10:54 PM IST
ആ​ല​പ്പു​ഴ: ദേ​ശീ​യ വി​ര​വി​മു​ക്ത ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഒ​ന്നു​മു​ത​ൽ 19 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു വി​ര​ന​ശീ​ക​ര​ണ​ത്തി​നു​ള്ള ആ​ൽ​ബ​ൻ​ഡ​സോ​ൾ ഗു​ളി​ക​യു​ടെ വി​ത​ര​ണം ഇ​ന്നു ന​ട​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​കെ. ദീ​പ്തി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ​ർ​ക്കാ​ർ, അ​ണ്‍​എ​യ്ഡ​ഡ്, എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ എ​ന്നി​വ​ട​ങ്ങ​ളി​ൽ ഡോ​ക്‌​ട​ർ​മാ​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ധ്യാ​പ​ക​ർ, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​ർ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ ഗു​ളി​ക വി​ത​ര​ണം ചെ​യ്യും. 4,44,889 കു​ട്ടി​ക​ൾ​ക്കാ​ണ് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.
ഗു​ളി​ക വി​ത​ര​ണ​ത്തി​നു ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കി.
ഒ​ന്നു​മു​ത​ൽ ര​ണ്ടു​വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു പ​കു​തി ഗു​ളി​ക (200 മി​ല്ലി​ഗ്രാം) തി​ള​പ്പി​ച്ച് ആ​റി​ച്ച ഒ​രു ടീ​സ്പൂ​ണ്‍ വെ​ള്ള​ത്തി​ൽ ചാ​ലി​ച്ചു ന​ൽ​ക​ണം. 2മു​ത​ൽ 19 വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് 400 മി​ല്ലീ​ഗ്രാം ഒ​രു​ഗു​ളി​ക ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം തി​ള​പ്പി​ച്ചാ​റി​ച്ച വെ​ള്ള​ത്തോ​ടൊ​പ്പം ച​വ​ച്ച​ര​ച്ച് ക​ഴി​ക്ക​ണം.
ഇ​ന്നു​ക​ഴി​ക്കാ​ൻ ക​ഴി​യാ​ത്ത കു​ട്ടി​ക​ൾ സ​ന്പൂ​ർ​ണ വി​ര​വി​മു​ക്ത ദി​ന​മാ​യ മൂ​ന്നി​നു ഗു​ളി​ക​ൾ ക​ഴി​ക്കേ​ണ്ട​താ​ണ്. കു​ട്ടി​ക​ളെ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ഡോ​ക്‌​ട​ർ​മാ​രും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും അ​ട​ങ്ങു​ന്ന റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം ​പ്ര​വ​ർ​ത്തി​ക്കു​ന്നു. ആ​റു​മാ​സ​ത്തി​ൽ ഒ​രി​ക്ക​ൽ വി​ര​മ​രു​ന്ന് ക​ഴി​ക്കു​ന്ന​തു ന​ല്ല​താ​ണെ​ന്ന് ഡോ. ​കെ.​കെ. ദീ​പ്തി പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ പി.​എ​സ്. സു​ജ, ഡെ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ അ​രു​ണ്‍ ലാ​ൽ, ഡോ. ​കെ.​വി. മോ​ഹ​ൻ​ദാ​സ്, മേ​രി ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.