കാ​യ​ൽ​പ്പു​റം പ​ള്ളി തി​രു​നാ​ളു​ക​ൾ​ക്ക് ഒ​രു​ക്ക​മാ​യി
Monday, February 24, 2020 10:54 PM IST
പു​ളി​ങ്കു​ന്ന്: തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ പു​ളി​ങ്കു​ന്ന് കാ​യ​ൽ​പ്പു​റം പ​ള്ളി​യി​ൽ മാ​ർ​ച്ച് 19ന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ യൗ​സേ​ഫ് പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ളി​നും മേ​യ് ആ​ദ്യ​വാ​രം ന​ട​ക്കു​ന്ന മ​ധ്യ​സ്ഥ തി​രു​നാ​ളി​നു​മു​ള്ള ഒ​രു​ക്ക​ങ്ങ​ൾ‌ ആ​രം​ഭി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ വി​കാ​രി ഫാ. ​ജോ​ർ​ജ് മൂ​ലം​കു​ന്നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ന്നി​ച്ച​ൻ മ​ണ്ണ​ങ്ക​ര​ത്ത​റ, ബാ​ബു കു​റു​പ്പ​ശേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി ബി​നോ മ​മ്മ​ന്‍റേ​ട​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
ഇ​ത്ത​വ​ണ​യും വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നി​ല​ത്തി​രു​ത്തി വാ​ഴ​യി​ല​യി​ൽ വി​ള​ന്പു​ന്ന നേ​ർ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ മാ​ർ​ച്ച് 19ന് ​ആ​യി​ര​ങ്ങ​ളാ​ണ് എ​ത്തി​ച്ചേ​രു​ന്ന​ത്.
മാ​ർ​ച്ച് 18ന് ​വൈ​കു​ന്നേ​രം 7.30ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും നാ​നാ​ജാ​തി മ​ത​സ്ഥ​ർ​ക്ക് സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും. തി​രു​നാ​ളു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ കൊ​ല്ലം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് താ​മ​സ ഭ​ക്ഷ​ണ സൗ​ക​ര്യ​ങ്ങ​ൾ ഇ​ത്ത​വ​ണ​യും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും വി​കാ​രി ഫാ. ​ജോ​ർ​ജ് മൂ​ലം​കു​ന്നം അ​റി​യി​ച്ചു.