മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നു തു​ട​ക്കം
Monday, February 24, 2020 10:54 PM IST
പു​ന്ന​മൂ​ട് : മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഒ​ന്പ​താ​മ​ത് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നു തു​ട​ക്ക​മാ​യി. സി​ബി​സി​ഐ വൈ​സ് പ്ര​സി​ഡ​ന്‍റും മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​നു​മാ​യ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​രി​ങ്ങൂ​ർ ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ. ​റോ​മു​ളൂ​സ് നെടും​ചാ​ലി​ൽ വി.സി, ബ്ര​ദ​ർ ജോ​യി​ക്കുട്ടി എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. 26 വ​രെ വൈ​കു​ന്നേ​രം 5.30 നു ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന, ഗാ​ന​ശു​ശ്രൂ​ഷ, വ​ച​ന ശു​ശ്രൂ​ഷ എ​ന്നി​വ നടക്കും.

ക​ണ്‍​വ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ കു​ന്പ​സാ​ര​ത്തി​നും കൗ​ണ്‍​സ​ലിം​ഗി​നും സൗ​ക​ര്യം ക്ര​മീ​ക​രി​ച്ചി​രി​ച്ചി​ട്ടു​ണ്ട്. 27 നു ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ഭ​ദ്രാ​സ​ന​ത്തി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രും ചേ​ർ​ന്നു സ​മൂ​ഹ​ബ​ലി അ​ർ​പ്പി​ക്കും. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് വെ​ണ്മ​ലോ​ട്ട് ജ​ന​റ​ൽ ക​ണ്‍​വീ​ന​റും ഭ​ദ്രാ​സ​ന ചാ​ൻ​സി​ല​ർ ഫാ. ​ബ​ന​ഡി​ക്‌​ട് പെ​രു​മു​റ്റ​ത്ത്, ഫാ. ​കു​ര്യാ​ക്കോ​സ് തി​രു​വാ​ലി​ൽ, ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​ക​ളീ​ക്ക​ൽ എ​ന്നി​വ​ർ ക​ണ്‍​വീ​ന​ർ​മാ​രു​മാ​യ ക​മ്മി​റ്റി​യാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.