പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽനി​ന്ന് പ​ത്തു​ല​ക്ഷം ക​വ​ർ​ന്നു
Monday, February 24, 2020 10:55 PM IST
മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല​യി​ൽ സ്വ​കാ​ര്യ ധ​ന​യി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ നി​ന്നും പ​ത്തു​ല​ക്ഷം രൂ​പ ക​വ​ർ​ന്നു. ചെ​ന്നി​ത്ത​ല കി​ഴ​ക്കേ​വ​ഴി വെ​ട്ട​ത്ത്‌​വി​ള സ്കൂ​ളി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ര​ത് ഫി​നാ​ൻ​ഷ്യൽ ഇ​ൻ​ക്യൂ​ഷ​ൻ ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന മോ​ഷ്‌​ടാ​ക്ക​ൾ ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ത്തു​ല​ക്ഷം അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. ചെ​റു​കി​ട സം​ര​ംഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ വ​നി​ത​ക​ളു​ടെ കൂട്ടാ​യ്മ​യ്ക്ക് 25,000 മു​ത​ൽ ഒ​രു​ല​ക്ഷം രൂ​പ​വ​രെ ന​ൽ​കു​ന്ന സ്ഥാ​പ​ന​മാ​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ, മാ​ന്നാ​ർ, ചെ​ന്നി​ത്ത​ല, ബു​ധ​നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച വാ​യ്പ​യു​ടെ തി​രി​ച്ച​ട​വ് തു​ക​യും വാ​യ്പ​യാ​യി ന​ൽ​കാ​ൻ വ​ച്ചി​രു​ന്ന തു​ക​യും ചേ​ർ​ത്തു​ള്ള പ​ത്തു​ല​ക്ഷ​മാ​ണു ക​വ​ർ​ന്ന​ത്.

രാ​വി​ലെ എ​ത്തി​യ ജീ​വ​ന​ക്കാ​ർ ലോ​ക്ക​ർ തു​റ​ന്നു​കി​ട​ക്കു​ന്ന​തു ക​ണ്ട​തി​നെ തു​ട​ർ​ന്ന് മാ​ന്നാ​ർ പോ​ലീ​സി​ൽ വി​വി​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മാ​ന്നാ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ജോ​സ് മാ​ത്യു, എ​സ്ഐ​മാ​രാ​യ കെ.​എ​ൽ. മ​ഹേ​ഷ്, ശാ​ന്തി കെ. ​ബാ​ബു, ജോ​ണ്‍ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.