അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ല; ദു​രി​ത​ത്തിൽ പുകഞ്ഞ് അ​ഗ്നി​ര​ക്ഷാനി​ല​യം
Tuesday, February 25, 2020 10:55 PM IST
എ​ട​ത്വ: ത​ക​ഴി​യി​ലെ അ​ഗ്നി​ര​ക്ഷാ നി​ല​യം ദു​രി​ത​ങ്ങ​ൾ​ക്കു ന​ടു​വി​ൽ. പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ട് നാ​ലു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലാ​തെ ന​ട്ടം​തി​രി​യു​കാ​യാ​ണ് ജീ​വ​ന​കാ​ർ. ജീ​വ​ന​ക്കാ​ർ​ക്കു വി​ശ്ര​മി​ക്കാ​നോ ഉ​റ​ങ്ങാ​നോ സൗ​ക​ര്യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

കെ​ട്ടി​ടം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ത​ക​ര​ഷീ​റ്റ് കൊ​ണ്ടു​ള്ള ഷെ​ഡ്ഡി​ലാ​ണ്. ഇ​തി​നാ​ക​ട്ടെ പൊ​ക്കം കു​റ​വു​മാ​ണ്. ര​ണ്ടു സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ, 12 സി​വി​ൽ ഫ​യ​ർ​മാ​ൻ​മാ​ർ, നാ​ലു​ഡ്രൈ​വ​ർ​മാ​ർ, ര​ണ്ട് മെ​ക്കാ​നി​ക്ക്, നാ​ലു ഹോം​ഗാ​ർ​ഡു​ക​ൾ, ഒ​രു സ്വീ​പ്പ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ 25 ജീ​വ​ന​ക്കാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​ന്നു​വ​രെ ഉ​ണ്ടാ​യി​ട്ടു​ള്ള​തി​ൽ ഏ​റ്റ​വും കൂ​ടി​യ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന ഈ ​സ​മ​യ​ത്തും ഷീ​റ്റി​നു​ള്ളി​ൽ വെ​ന്തു​രു​കി ക​ഴി​യു​ക​യാ​ണ് ജീ​വ​ന​ക്കാ​ർ.

അ​പ​ക​ട​മു​ണ്ടാ​യാ​ൽ ആ​ദ്യ​ഫോ​ണ്‍ വി​ളി​യി​ൽ ത​ന്നെ ആ​വ​ശ്യ​ക്കാ​രു​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ത​ല​ത്തി​ൽ അ​വ​ഗ​ണ​ന മാ​ത്ര​മാ​ണു ല​ഭി​ക്കു​ന്ന​ത്.

ത​ക​ഴി വ​ലി​യ​പാ​ല​ത്തി​നു പ​ടി​ഞ്ഞാ​റേ​ക​ര​യി​ൽ 24 സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഈ ​ഭൂ​മി​യോ​ടു ചേ​ർ​ന്നു​ള്ള സ​മീ​പ​വാ​സി​യു​മാ​യി വ​ഴി​ത്ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ കെ​ട്ടി​ട നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.

‌ത​ർ​ക്കം പ​രി​ഹ​രി​ച്ച് അ​ള​ന്നു​തി​രി​ച്ചാ​ൽ മാ​ത്ര​മേ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചെ​ങ്കി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​മു​ള്ള കെ​ട്ടി​ടം നി​ർ​മി​ക്കാ​നാ​കൂ. ഓ​ഫീ​സി​ൽ ആ​കെ​യു​ള്ള​ത് ഒ​രു കം​പ്യൂ​ട്ട​റാ​ണ്. ഷെ​ഡ്ഡി​നു​ള്ളി​ലെ പൊ​ടി കാ​ര​ണം കം​പ്യൂ​ട്ട​ർ പു​റ​ത്തെ​ടു​ക്കാ​നാ​വാ​തെ മൂ​ടി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും കു​റ​വാ​ണ്. ഫ്ളോ​ട്ട് പ​ന്പ് ഇ​ല്ലാ​ത്ത സം​സ്ഥാ​ന​ത്തെ ഏ​ക അ​ഗ്നി​ര​ക്ഷ നി​ല​യ​മാ​ണ് ത​ക​ഴി​യി​ലേ​ത്. ര​ണ്ട് അ​ഗ്നി​ര​ക്ഷ വാ​ഹ​ന​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ ഒ​രെ​ണ്ണം മാ​സ​ങ്ങ​ളാ​യി ക​ട്ട​പ്പു​റ​ത്താ​ണ്.

അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നു​ള്ള അ​നു​മ​തി ഇ​തു​വ​ര​യും ല​ഭി​ച്ചി​ട്ടി​ല്ല. നി​ല​വി​ലു​ള്ള വാ​ഹ​ന​ത്തി​ൽ 4500 ലി​റ്റ​ർ ജ​ല​സം​ഭ​ര​ണ ശേ​ഷി മാ​ത്ര​മാ​ണു​ള്ള​ത്. വെ​ള്ളം തീ​ർ​ന്ന​ശേ​ഷം വീ​ണ്ടും നി​റ​യ്ക്കാ​നു​ള്ള സ​മ​യ ന​ഷ്ടം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കാ​റു​ണ്ട്. 6,000, 12,000 ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ങ്കി​ലും അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

കു​ട്ട​നാ​ട് പോ​ലെ​യു​ള്ള പ്ര​ദേ​ശ​ത്തെ ഇ​ടു​ങ്ങി​യ റോ​ഡി​ൽ മി​നി വാ​ട്ട​ർ മി​സ്റ്റ് വാ​ഹ​ന​വും ആ​വ​ശ്യ​മാ​യി വ​രു​ന്നു​ണ്ട്. പ​രാ​തി​യെ തു​ട​ർ​ന്ന് ഹൈ​ഡ്രോ​ളി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ പ്ര​വ​ർ​ത്ത​ന അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. മു​ങ്ങി​മ​ര​ണം ന​ട​ന്നാ​ൽ ദീ​ർ​ഘ​സ​മ​യം വെ​ള്ള​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്താ​ൻ ഓ​ക്സി​ജ​ൻ നി​റ​ച്ച കൂ​ബ സെ​റ്റ് അ​ത്യാ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ ഈ ​ഓ​ഫീ​സി​ൽ ഇ​ത​നു​വ​ദി​ച്ചി​ട്ടി​ല്ല.

പൊ​തു​ജ​ന​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി സി​വി​ൽ ഡി​ഫ​ൻ​സ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ച് ബോ​ധ​വ​ത്ക​ര​ണ​വും പ​രി​ശീ​ല​ന​വും ന​ൽ​കു​ന്നു​ണ്ട്. 30 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​നു​ള്ള പ​രി​ശീ​ല​നം സ്ഥ​ല​പ​രി​മി​തി കാ​ര​ണം ത​ക​ഴി സ്കൂ​ളി​ലാ​ണു ന​ട​ത്തി​യ​ത്. അ​ടു​ത്ത സം​ഘ​ത്തി​ന്‍റെ പ​രി​ശീ​ല​നം സ്ഥ​ലം ല​ഭി​ക്കാ​ത്ത​തി​നാ​ൽ നി​ല​ച്ച അ​വ​സ്ഥ​യാ​ണ്. വ​ർ​ഷ​ത്തി​ൽ 400 ഓ​ളം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ക​ഴി അ​ഗ്നി​ര​ക്ഷ നി​ല​യ​ത്തി​ൽ ആ​വ​ശ്യ​മാ​യി വ​രു​ന്നു​ണ്ട്.

വ​കു​പ്പു​ത​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രോ ക​ള​ക്‌​ട​റോ ഇ​ട​പെ​ട്ട് ത​ക​ഴി അ​ഗ്നി​ര​ക്ഷ നി​ല​യ​ത്തി​ന്‍റെ ശോ​ച​ന്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.