ഐ​എ​സ്ഒ പ്ര​ഖ്യാ​പ​ന​വും ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും
Tuesday, February 25, 2020 10:59 PM IST
ചെ​ങ്ങ​ന്നൂ​ർ: മു​ള​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ പു​തി​യ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഐ​എ​സ്ഒ പ്ര​ഖ്യാ​പ​ന​വും ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും. ഫ്ര​ണ്ട് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ലും നി​ർ​വ​ഹി​ക്കും.
1.58 കോ​ടി​രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച 7300 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള പു​തി​യ ഓ​ഫീ​സ് സ​മു​ച്ച​യ​ത്തി​ൽ അം​ഗ​പ​രി​മി​ത​ർ​ക്കു​ള്ള ഹെ​ൽ​പ് ഡ​സ്ക്, മു​ല​യൂ​ട്ടു​ന്ന​തി​നു പ്ര​ത്യേ​ക മു​റി, മു​ൻ​കാ​ല ഫ​യ​ലു​ക​ൾ പെ​ട്ടെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​ന് ആ​ധു​നി​ക രീ​തി​യി​ലു​ള്ള സ്റ്റോ​ർ​മു​റി തു​ട​ങ്ങി​യ​വ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.