എ.​എ​ൻ പു​രം ശി​വ​കു​മാ​ർ ജി​എ​സ്ടി പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി​യം​ഗം
Wednesday, February 26, 2020 10:49 PM IST
ആ​ല​പ്പു​ഴ: ജി​എ​സ്ടി കൗ​ണ്‍​സി​ൽ തീ​രു​മാ​ന​പ്ര​കാ​രം രൂ​പീ​ക​രി​ച്ച സം​സ്ഥാ​ന​ത​ല ജി​എ​സ്ടി പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി അം​ഗ​മാ​യി ടാ​ക്സ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്സ് ആ​ൻ​ഡ് പ്രാ​ക്‌​ടീ​ഷ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​എ​ൻ. പു​രം ശി​വ​കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. നി​ല​വി​ൽ സം​സ്ഥാ​ന ജി​എ​സ്ടി ഫെ​സി​ലി​റ്റേ​ഷ​ൻ ക​മ്മി​റ്റി​യം​ഗ​മാ​ണ്.
ജി​എ​സ്ടി നി​യ​മ​​ത്തി​ലേ​യും ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ലേ​യും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളി​ലേ​യും നി​ര​വ​ധി പ​രാ​തി​ക​ളും ആ​ശ​ങ്ക​ക​ളും ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കാ​ൻ 38-ാമ​ത് ജി​എ​സ്ടി കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ച​തു പ്ര​കാ​ര​മാ​ണ് സം​സ്ഥാ​ന​ത​ല പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്.