ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ആ​ല​പ്പു​ഴ മു​ത​ൽ ചേ​ർ​ത്ത​ല വ​രെ ഭ​ക്ഷ​ണം എ​ത്തി​ക്കാ​ൻ ജ​ന​കീ​യ ഹോ​ട്ട​ൽ ശൃം​ഖ​ല ത​യാ​ർ
Tuesday, March 24, 2020 10:00 PM IST
ആ​ല​പ്പു​ഴ: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് വീ​ടു​ക​ളി​ൽ ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​തി​ന് ആ​ല​പ്പു​ഴ പ​ട്ട​ണം മു​ത​ൽ ചേ​ർ​ത്ത​ല പ​ട്ട​ണം വ​രെ​യു​ള്ള പ്ര​ദേ​ശ​ത്ത് ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളു​ടെ ശൃം​ഖ​ല ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു. ജ​ന​കീ​യ ഹോ​ട്ട​ൽ ഭ​ക്ഷ​ണ ശാ​ല​ക​ളി​ൽ ചെ​ല്ലു​ന്ന​വ​ർ​ക്ക് 20 രൂ​പ​യ്ക്ക് ഉൗ​ണ് ല​ഭി​ക്കു​ന്ന​താ​യി​രി​ക്കും.
ഭ​ക്ഷ​ണ ശാ​ല​ക​ളി​ൽ ഇ​രു​ന്നു ഉൗ​ണ് ക​ഴി​ക്കാ​ൻ പാ​ടി​ല്ല. അ​തു​കൊ​ണ്ട് ഉൗ​ണ് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള പാ​ത്ര​ങ്ങ​ൾ കൂ​ടി കൊ​ണ്ടു വ​ര​ണ​മെ​ന്ന് ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് അ​റി​യി​ച്ചു. വീ​ടു​ക​ളി​ൽ ഭ​ക്ഷ​ണം ല​ഭി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ത​ലേ ദി​വ​സം രാ​ത്രി എ​ട്ടി​നു മു​ന്പാ​യി ഫോ​ണ്‍ എ​സ്എം​എ​സ് വ​ഴി ആ​വ​ശ്യം അ​റി​യി​ക്ക​ണം. ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ വ​ന്നു വാ​ങ്ങു​ന്ന ഉൗ​ണി​ന് 20 രൂ​പ​യും വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന ഉൗ​ണി​നു 25 രൂ​പ​യും ആ​കും വി​ല. സ്പെ​ഷ​ൽ ആ​യി ഉൗ​ണ് വേ​ണ​മെ​ങ്കി​ൽ 30 രൂ​പ അ​ധി​ക​മാ​യി ന​ൽ​ക​ണം. 10 ശ​ത​മാ​നം ഉൗ​ണു​ക​ൾ സൗ​ജ​ന്യ​മാ​യി അ​ഗ​തി​ക​ൾ​ക്കു ന​ൽ​കു​ക​യും ചെ​യ്യും. കേ​ര​ള സ്റ്റേ​റ്റ് ക​യ​ർ മെ​ഷി​ന​റി സ്പോ​ണ്‍​സ​ർ​ഷി​പ്പി​ൽ 500 ഉൗ​ണ് വ​രെ ല​ഭ്യ​മാ​കു​വാ​ൻ ക​ഴി​യു​ന്ന കി​ച്ച​ൻ സൗ​ക​ര്യ​മ​ട​ക്ക​മു​ള്ള ജ​ന​കീ​യ ഭ​ക്ഷ​ണ​ശാ​ല തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്.
ഉൗ​ണി​നു കൃ​ത്യ​മാ​യ മെ​നു ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ​യി​ട​ത്തും ഉൗ​ണി​നോ​ടൊ​പ്പം കേ​ര​ള​ത്തി​ലെ പ​ര​ന്പ​രാ​ഗ​ത​മാ​യ ഏ​തെ​ങ്കി​ലും ഇ​ല​ക്ക​റി​ക​ൾ ഉ​ണ്ടാ​വും. ഇ​ന്ന​ലെ ഉ​ദ്ഘാ​ട​ന ദി​വ​സം ചേ​ർ​ത്ത​ല മ​രു​ത്തോ​ർ​വ​ട്ടം മോ​ഡ​ൽ ചേ​ന്പി​ൻ​താ​ൾ ക​റി​യാ​ണ് ന​ൽ​കി​യ​ത്. സാ​ന്പാ​ർ, പു​ളി​ശേ​രി , മീ​ൻ​ചാ​ർ, തോ​ര​ൻ, അ​ച്ചാ​ർ എ​ന്നി​വ​യാ​ണ് വി​ഭ​വ​ങ്ങ​ൾ. ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മീ​ൻ വ​റു​ത്ത​തും, ഇ​റ​ച്ചി ഉ​ല​ർ​ത്തി​യ​തും, ക​ക്കാ ഇ​റ​ച്ചി​യും
ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​രു​പ​തി​നാ​യി​രം കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജി​ൽ പ​റ​ഞ്ഞ​ത് പോ​ലെ കേ​ര​ള​ത്തി​ൽ ഇ​രു​പ​തു രൂ​പ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളു​ടെ ശൃം​ഖ​ല​ക​ൾ ഏ​പ്രി​ൽ മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​കും. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല മാ​തൃ​ക​യി​ൽ കേ​ര​ള​ത്തി​ൽ ഉ​ട​നീ​ളം ശൃം​ഖ​ല​ക​ൾ രൂ​പം കൊ​ള്ളും. ഇ​തി​ന​കം 360 കേ​ന്ദ്ര​ങ്ങ​ൾ കു​ടും​ബ​ശ്രീ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
വി​ഷു​വി​നു മു​ന്പ് ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​വാ​ൻ ക​ഴി​യു​മെ​ന്ന് ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന​തി​നാ​യി ചു​വ​ടെ ചേ​ർ​ക്കു​ന്ന ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ കൃ​ത്യ​മാ​യ മേ​ൽ​വി​ലാ​സ​മ​ട​ക്കം എ​സ്എം​എ​സ് അ​യ​യ്ക്കേ​ണ്ട​താ​ണ്. മ​റു​പ​ടി എ​സ്എം​എ​സ് ആ​യി അ​യയ്​ക്കു​ന്ന​താ​ണ്.
മെ​സേ​ജ് ന​ല്കേ​ണ്ട് ന​ന്പ​റു​ക​ൾ: സ്നേ​ഹ​ജാ​ല​കം സ​ജി​ത്രാ​ജ് -9495507208, കൃ​ഷ്ണ​പി​ള്ള ട്ര​സ്റ്റ് നൗ​ഷാ​ദ് പു​തു​വീ​ട്-9633137384, സാ​ന്ത്വനം ചേ​ർ​ത്ത​ല കെ.​പി. പ്ര​താ​പ​ൻ-9496332722, സു​ഭി​ക്ഷ ഹേ​മ​ല​ത ജോ​ഷി-7591920784, അ​ത്താ​ഴ​ക്കൂ​ട്ടം എ.​ആ​ർ. നൗ​ഷാ​ദ് -9567276181, സ​ത്യ​സാ​യി ഫൗ​ണ്ടേ​ഷ​ൻ പ്രേം​സാ​യി -9539011146, ജ​ന​കീ​യ ഹോ​ട്ട​ൽ മെ​ഷി​ൻ ഫാ​ക്ട​റി-9961266688.