നെല്ലുകൊയ്തെടുക്കാൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണമെന്ന്
Wednesday, March 25, 2020 10:05 PM IST
എ​ട​ത്വ: നൂ​റ്റി​നാ​ല്പ​ത്തി​നാ​ല് പ്ര​ഖാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ട​നാ​ട്ടി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് എ​ക്ക​ർ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ കൊയ്ത്ത് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​നേ​താ​വും വെ​ളി​യ​നാ​ടു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി കൃ​ഷി മ​ന്ത്രി​ക്കു ന​ൽ​കി​യ ഫാ​ക്സ് നി​വേ​ദ​ന​ത്തി​ലൂ​ടെ അ​റി​യി​ച്ചു.
ഇ​പ്പോ​ഴു​ള്ള പൊ​തു​വാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളെ കു​ട്ട​നാ​ട​ൻ ജ​ന​ത സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​നോ​ടോ​പ്പം കൊ​യ്ത്തു​യ​ന്ത്രം ല​ഭ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ നി​ർ​ദേശം ന​ൽ​ക​ണ​മെ​ന്നും മ​ന്ത്രി​ക്കു സ​മ​ർ​പ്പി​ച്ച സ​ന്ദേ​ശ​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു.