ടെ​ലി​മെ​ഡി​സി​ന്‍ സം​വി​ധാ​നം
Tuesday, March 31, 2020 10:01 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ്-19 പ​ക​ര്‍​ച്ച ത​ട​യു​ന്ന​തി​ന് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹോ​മി​യോ​പ്പ​തി വ​കു​പ്പും നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​നും സേ​വ​ന​ങ്ങ​ള്‍ ടെ​ലി​മെ​ഡി​സി​ന്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ ന​ല്കും.
ഇ​തു​വ​ഴി ഡോ​ക്‌​ട​റു​ടെ ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍, സം​ശ​യ നി​വാ​ര​ണം, മാ​ന​സി​ക സം​ഘ​ര്‍​ഷം, പി​രി​മു​റു​ക്കം എ​ന്നി​വ​യ്ക്കു​ള്ള സൈ​ക്കോ​ള​ജി​ക്ക​ല്‍ കൗ​ണ്‍​സ​ലിം​ഗ്, ല​ഹ​രി​വി​മോ​ച​ന ക്ലി​നി​ക് എ​ന്നി​വ​യു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് 8281238993 എ​ന്ന ന​മ്പ​റി​ല്‍ രാ​വി​ലെ ഒ​ന്പ​തു​മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ വി​ളി​ക്കാം.