ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തും ശു​ദ്ധ​ജ​ലം മു​ട്ടി​ച്ച് ജ​ല​അ​ഥോ​റി​റ്റി
Tuesday, March 31, 2020 10:01 PM IST
എ​ട​ത്വ: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തും ജ​ന​ങ്ങ​ളു​ടെ ശു​ദ്ധ​ജ​ലം മു​ട്ടി​ച്ച് എ​ട​ത്വ ജ​ല​അ​ഥോ​റി​റ്റി. എ​ട​ത്വ സ​ബ്ഡി​വി​ഷ​ൻ ഓ​ഫീ​സി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ള​മം​ഗ​ലം കു​ഴ​ൽ​കി​ണ​റി​ൽ നി​ന്നു​ള്ള ശു​ദ്ധ​ജ​ല വി​ത​ര​ണ​മാ​ണ് നി​ല​ച്ചു​കി​ട​ക്കു​ന്ന​ത്.
ഇ​തോ​ടെ ത​ക​ഴി പ​ഞ്ചാ​യ​ത്ത് എ​ട്ട്, ഒ​ന്പ​ത് വാ​ർ​ഡു​ക​ളി​ൽ ഒ​രാ​ഴ്ച​യാ​യി ശു​ദ്ധ​ജ​ലം ല​ഭി​ക്കു​ന്നി​ല്ലെ​ന്നു ഗു​ണ​ഭോ​ക്താ​ക്ക​ൾ പ​രാ​തി​പ്പെ​ടു​ന്നു. പ​ന്പിം​ഗ് ത​ക​രാ​റോ വി​ത​ര​ണ ലൈ​നി​ലെ ത​ക​രാ​റോ മ​റ്റ് ലീ​ക്കു​ക​ളോ ഇ​ല്ലാ​തെ​യാ​ണ് പ്ര​ദേ​ശ​ത്ത് ശു​ദ്ധ​ജ​ല വി​ത​ര​ണം നി​ല​ച്ച​ത്.
ശു​ദ്ധ​ജ​ല ല​ഭ്യ​ത ആ​വ​ശ്യ​പ്പെ​ട്ട് എ​ട​ത്വ സ​ബ് എ​ൻ​ജി​നി​യ​റു​മാ​യി ഗു​ണ​ഭോ​ക്താ​ക്ക​ൾ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ന​ട​പ​ടി ഉ​ട​ൻ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ ഉ​റ​പ്പ് ന​ൽ​കി​യെ​ങ്കി​ലും ര​ണ്ടു ദി​വ​സ​മാ​യി ശു​ദ്ധ​ജ​ല വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല.
കു​ഴ​ൽ കി​ണ​റി​ലെ പ​ന്പിം​ഗ് കു​റ​ച്ചു​വ​യ്ക്കു​ന്ന​തും ജം​ഗ്ഷ​ൻ വാ​ൽ​വ് ലോ​ക്ക് ചെ​യ്യാ​തെ ഒ​രു പ്ര​ദേ​ശം മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ച് ശു​ദ്ധ​ജ​ല വി​ത​ര​ണം ന​ട​ത്തു​ന്ന​തു​മാ​ണ് ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​മെ​ത്താ​ൻ ബു​ദ്ധി​മു​ട്ടുണ്ടാക്കു​ന്ന​ത്.