മ​ത്സ്യ​ബ​ന്ധ​ന നി​രോ​ധ​നം: സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അധികൃതർ
Wednesday, April 1, 2020 10:30 PM IST
ആ​ല​പ്പു​ഴ: ട്രോ​ള​റു​ക​ളും യ​ന്ത്ര​വ​ൽ​കൃ​ത യാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ബ​ന്ധ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത്സ്യ​ബ​ന്ധ​ന പ്ര​വ​ർ​ത്ത​ന​വും അ​നു​ബ​ന്ധ ലേ​ല​വും നി​രോ​ധി​ച്ച​താ​ണ്. മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ൾ, ക​ച്ച​വ​ട​ക്കാ​ർ എ​ന്നി​വ​രു​ടെ കൂ​ട്ടം ചേ​ര​ലു​ക​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ത് ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​തു​വ​ഴി ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലെ ചാ​ർ​ജ് ഓ​ഫീ​സ​റും ആ​ല​പ്പു​ഴ അ​സി​സ്റ്റ​ൻ​റ് ഡെ​വ​ല​പ്മെ​ൻ​റ് ക​മ്മീ​ഷ​ണ​ർ ജ​ന​റ​ലു​മാ​യ ഷി​ൻ​സ് ഡി ​അ​റി​യി​ച്ചു. പ​ര​ന്പ​രാ​ഗ​ത വ​ള്ള​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള മ​ത്സ്യ​ബ​ന്ധ​നം മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.