സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം നി​യ​ന്ത്രി​ച്ച് പ​ള്ളി​വി​കാ​രി
Wednesday, April 1, 2020 10:30 PM IST
ചേ​ർ​ത്ത​ല: സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണ​ത്തി​നാ​യി ജ​ന​ത്തി​ര​ക്ക് കൂ​ടി​യ​പ്പോ​ൾ പ​ള്ളി വി​കാ​രി​യെ​ത്തി നി​യ​ന്ത്രി​ച്ചു. അ​ഴീ​ക്ക​ൽ 106-ാം ന​ന്പ​ർ ജാ​സ്മി​ൻ ജാ​ക്സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റേ​ഷ​ൻ ക​ട​യി​ലാ​ണ് സം​ഭ​വം.

കോ​വി​ഡ് കാ​ല​ത്തേ​ക്കു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം തു​ട​ങ്ങു​ന്പോ​ൾ ഇ​ത് വാ​ങ്ങാ​ൻ ജ​ന​ങ്ങ​ൾ കൂ​ട്ട​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു. അ​തു​വ​ഴി ക​ട​ന്നു​പോ​യ അ​ഴീ​ക്ക​ൽ സെ​ന്‍റ് ഫ്രാ​ൻ​സീ​സ് സേ​വ്യ​ർ പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് മാ​വും​കൂ​ട്ട​ത്തി​ൽ ഇ​തു​കാ​ണു​ക​യും കൊ​റോ​ണ വൈ​റ​സി​നെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ക്കു​ക​യും ജ​ന​ങ്ങ​ളോ​ട് അ​ക​ലം പാ​ലി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

താ​ൻ പോ​യി​ക്ക​ഴി​ഞ്ഞാ​ൽ വീ​ണ്ടും ജ​ന​ങ്ങ​ൾ തി​ര​ക്കു​കൂ​ട്ടു​മെ​ന്ന് മ​ന​സി​ലാ​ക്കി​യ ഫാ. ​ജോ​ർ​ജ് മാ​വും​കൂ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച സ​മ​യം മു​ഴു​വ​ൻ അ​വി​ടെനി​ന്ന് ജ​ന​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ക​യാ​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം പ​ള്ളി​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.