കോ​വി​ഡ് 19: സം​ശ​യ​മ​ക​റ്റി ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ
Wednesday, April 1, 2020 10:30 PM IST
ആ​ല​പ്പു​ഴ: ഹ​ലോ..​.ക​ണ്‍​ട്രോ​ൾ റൂ​മ​ല്ലേ, എ​ന്‍റെ ഭാ​ര്യ ക്വാ​റ​ന്‍റൈനി​ലാ​ണ്, പ​ക്ഷേ ഇ​റ​ങ്ങി ന​ട​ക്കു​ന്നു-​കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ൽ ആ​രം​ഭി​ച്ച ക​ണ്‍​ട്രോ​ൾ റൂ​മി​ൽ മാ​ർ​ച്ച് ആ​ദ്യ പ​കു​തി​യി​ൽ വ​ന്ന കോ​ളാ​ണി​ത്. തു​ട​ർ​ന്ന് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​രം അ​നു​സ​രി​ച്ച് അ​ധി​കൃ​ത​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള വ്യ​ക്തി​യെ ബ​ന്ധ​പ്പെ​ടു​ക​യും ക്വാ​റ​ന്‍റൈനി​ൽ തു​ട​രു​ന്പോ​ൾ പാ​ലി​ക്കേ​ണ്ട നി​ബ​ന്ധ​ന​ക​ൾ പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കു​ക​യും ചെ​യ്തു. ഇ​ത്ത​രം നി​ര​വ​ധി കോ​ളു​ക​ളാ​ണ് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ര​ന്ത​രം ല​ഭി​ക്കു​ന്ന​ത്.
ഭ​യ​വും ആ​കു​ല​ത​യു​മാ​യി വി​ളി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന​തി​നൊ​പ്പം ഇ​വ​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​യും ന​ൽ​കി​യാ​ണ് ഓ​രോ കോ​ളും അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന​വ​രെ സം​ബ​ന്ധി​ച്ച് അ​വ​രു​ടെ സ​മീ​പ​വാ​സി​ക​ളു​ടെ കോ​ളു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി രീ​തി​യി​ലു​ള്ള കോ​ളു​ക​ളാ​ണ് ഓ​രോ ദി​വ​സ​വും ല​ഭി​ക്കു​ന്ന​ത്. സാ​നി​റ്റൈ​സ​റു​ക​ൾ, മാ​സ്ക് പോ​ലെ​യു​ള്ള​വ വി​പ​ണി​യി​ൽ ല​ഭി​ക്കാ​ത്ത​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നും ഇ​തി​ന്‍റെ വി​ല വ​ർ​ധ​ന​യെ​ക്കു​റി​ച്ച് പ​രാ​തി പ​റ​യാ​നാ​യും നി​ര​വ​ധി കോ​ളു​ക​ൾ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളി​ൽ ല​ഭി​ക്കു​ന്നു​ണ്ട്. ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളു​ടേ​തെ​ന്ന് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ന​ന്പ​റു​ക​ൾ ശ​രി​യാ​ണോ​യെ​ന്നും വി​ളി​ച്ചാ​ൽ എ​ടു​ക്കു​മോ എ​ന്ന​റി​യാ​നും ചി​ല​യാ​ളു​ക​ൾ ദി​വ​സേ​ന വി​ളി​ക്കു​ന്നു​ണ്ട്.
വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രെ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്നു​ള്ള ഓ​ട്ടോ​മേ​റ്റ​ഡ് കാ​ളിം​ഗ് സം​വി​ധാ​നം മു​ഖേ​ന ദി​വ​സേ​ന ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. കൂ​ടാ​തെ മൂ​ന്നു ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ ഇ​വ​രെ നേ​രി​ട്ട് വി​ളി​ച്ചും വി​വ​ര​ങ്ങ​ൾ അ​റി​യു​ന്നു​ണ്ട്. സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗി​ലെ 22 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ഇ​തി​നാ​യി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത്. ആ​രോ​ഗ്യ വ​കു​പ്പി​ലെ ഡോ. ​നി​ഥി​ൻ ക​ബീ​റി​നും ഡോ. ​ശ​ര​ത്തി​നു​മാ​ണ് ഇ​വ​രു​ടെ ചു​മ​ത​ല. പോ​ലീ​സ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, 10 സ​ന്ന​ദ്ധ സേ​വ​ക​ർ, ഡോ​ക്ട​ർ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ണ്ട് ഹൗ​സ് സ​ർ​ജന്മാ​ർ തു​ട​ങ്ങി​യ​വ​രും ക​ണ്‍​ട്രോ​ൾ റൂ​മി​ലു​ണ്ട്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​റി​യി​ക്കാ​ൻ പ്ര​ത്യേ​ക ന​ന്പ​റും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഹി​ന്ദി​യി​ലും ത​മി​ഴി​ലും മ​റു​പ​ടി ന​ൽ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ണ്ട്.
ഡോ​ക്ട​ർ ഓ​ണ്‍​ലൈ​ൻ ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​റി​ലും പ്ര​തി​ദി​നം നി​ര​വ​ധി കോ​ളു​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. വി​ദ​ഗ്ധ ചി​കി​ത്സ ആ​വ​ശ്യ​മെ​ങ്കി​ലും അ​ത​ത് വ​കു​പ്പ് ഡോ​ക്ട​ർ​മാ​ർ​ക്ക് ഈ ​കോ​ളു​ക​ൾ കൈ​മാ​റും. നേ​രി​ട്ട് ചി​കി​ത്സ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ അ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കും. ക​ഴി​ഞ്ഞ ദി​വ​സം വ​ന്ന കോ​ളി​ൽ ഒ​രു കു​ട്ടി​ക്ക് വ​യ​റു​വേ​ദ​ന​യെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടാ​ണ് സം​സാ​രി​ച്ച​ത്. കാ​ൾ അ​റ്റ​ന്‍റ് ചെ​യ്ത ഡോ​ക്ട​ർ വി​ശ​ദ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യും മ​രു​ന്നി​ന്‍റെ സ്പെ​ല്ലി​ങ്ങ​ട​ക്കം ഫോ​ണി​ലൂ​ടെ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. വ​യ​റു​വേ​ദ​ന മാ​റി​യ​ശേ​ഷം ഇ​വ​ർ തി​രി​ച്ച് വി​ളി​ച്ച് ന​ന്ദി​പ​റ​യാ​നും മ​റ​ന്നി​ല്ല. വി​വി​ധ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളു​ടെ ന​ന്പ​ർ ചു​വ​ടെ: ജി​ല്ല ക​ള​ക്ട​റേ​റ്റ്: 0477 2239999, 0477 2251650, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ക​ണ്‍​ട്രോ​ൾ റൂം: 0477 2239040, ​ഡോ​ക്ട​ർ ഓ​ണ്‍​ലൈ​ൻ: 0477 2961576.