ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​റു​പേ​ർ
Wednesday, April 1, 2020 10:30 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് ആ​റു​പേ​ർ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നാ​ലു​പേ​രും ഹ​രി​പ്പാ​ട് ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു​പേ​രു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന​ലെ പു​തു​താ​യി മൂ​ന്നു​പേ​രാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. എ​ട്ടു​പേ​ർ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽനി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ടു.
ആ​കെ 8049 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 1090 പേ​രെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ന് നി​ർ​ദേ​ശി​ച്ചു. ഇ​ന്ന​ലെ ഫ​ലം വ​ന്ന 24 സാ​ന്പി​ളു​ക​ളും നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. ഇ​നി 20 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം വ​രാ​നു​ണ്ട്. 16 സാ​ന്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. 177 പേ​രാ​ണ് ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് വി​ളി​ച്ച​ത്. 3041 പേ​ർ ടെ​ലി​ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ സം​വി​ധാ​ന​ത്തി​ൽ ബ​ന്ധ​പ്പെ​ട്ടു. 48,919 വീ​ടു​ക​ൾ ​സം​ഘ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.
ഇ​തി​നി​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പൊ​തു​ഇ​ടം ഉ​പ​യോ​ഗി​ച്ച​തി​ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ ജി​ല്ല​യി​ൽ 108 കേ​സു​ക​ൾ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. 61 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 127 പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ചി​രു​ന്നു.